Latest NewsIndia

വിസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം; വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് വിസ മാനദണ്ഡങ്ങളില്‍ ഇളവുമായി ആഭ്യന്തര മന്ത്രാലയം. പുതിയ മാറ്റത്തിലൂടെ ഇന്ത്യയില്‍ എത്തിയതിന് ശേഷം വിദേശ സഞ്ചാരികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസുഖം വന്നാല്‍ അവര്‍ക്ക് രാജ്യത്തെ ഏത് ആശുപത്രിയില്‍ നിന്നുള്ള ഒ.പി വിഭാഗത്തില്‍ നിന്നും ചികിത്സ തേടാം. അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാകും.

Read also: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ : മഹാവിസ്‌ഫോടനത്തിന് തുല്യമായ ഛിന്ന ഗ്രഹം ഭൂമിയിലേയ്ക്ക് വരുന്നു

പ്രാഥമിക വിസയുടെ മാനദണ്ഡങ്ങള്‍ പ്രകാരം രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകുന്നതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം. ഇന്ത്യയില്‍ താമസിക്കാനെത്തിയ വിദേശികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലും ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടിയിരുന്നു. ആശുപത്രികളില്‍ പ്രാഥമിക വിസ മെഡിക്കല്‍ വിസയാക്കി മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്നാണ് വിസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താൻ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button