Latest NewsLife StyleSex & Relationships

ലൈംഗികതയുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പഠനം

സെക്‌സിന്റെ അഭാവം പുരുഷന്മാരിലെ രോഗസാധ്യത സാധാരണനിലയില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്

യൗവനം ലൈംഗികതയുടെ വസന്തകാലമാണ്. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ പൊതുവേ ലൈംഗിക താല്പര്യങ്ങള്‍ കുറഞ്ഞ് വരാം. തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും കിടപ്പറയിലെത്തുന്ന പങ്കാളിയെ മറക്കും. ഒരു അമ്പത് വയസൊക്കെ കഴിയുന്നതോടെ പ്രണയാതുരമായ ആ ജീവിതത്തിന്റെ നിറം കെട്ടു തുടങ്ങും. ആരോഗ്യവും മാനസികപരവുമായ പല പ്രശ്‌നങ്ങളും ഇതിന് കാരണമാണ്. വയസായി, മക്കളെ കെട്ടിക്കാന്‍ പ്രായമായി എന്നിങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റിവയ്ക്കാനുള്ളതല്ല പങ്കാളിയോടൊത്തുള്ള നിങ്ങളുടെ ജീവിതം. കാരണം ലൈംഗികതയുടെ അഭാവവും തൃപ്തികരമല്ലാത്ത ലൈംഗികതയും നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ്.

ALSO READ: വീട്ടിൽ അറിയിക്കേണ്ട എന്നാണ് കരുതിയിരുന്നത്; താന്‍ സ്വവര്‍ഗ അനുരാഗിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു

സെക്‌സിന്റെ അഭാവം പുരുഷന്മാരിലെ രോഗസാധ്യത സാധാരണനിലയില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 5,700 പുരുഷന്മാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. പുരുഷന്മാരില്‍ മാത്രമല്ല ഇത്തരം പ്രശ്‌നങ്ങള്‍. മികച്ച രീതിയിലുള്ള ലൈംഗിക ജീവിതം ഇല്ലെങ്കില്‍ അത് സ്ത്രീകളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും. 64% ആണ് സ്ത്രീകളിലെ രോഗസാധ്യത. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെന്ന് മാത്രം.

പങ്കാളിയോടൊത്തുള്ള ഒരു രാത്രി നിങ്ങളിലെ 85 കാലറി കുറയ്ക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
നല്ല എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കാനും മികച്ച രീതിയിലുള്ള ലൈംഗികബന്ധത്തിന് കഴിയുമെന്ന കാര്യം മധ്യവയസ്സിലുള്ളവര്‍ ഓര്‍മ്മിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ലൈംഗികതയോട് താല്‍പര്യക്കുറവുള്ള പുരുഷന്മാര്‍ക്ക് 63 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗബാധയുണ്ടാകാനും 41 ശതമാനത്തോളമാളുകള്‍ക്ക് ദീര്‍ഘകാലമായി അസുഖം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം കണ്ടെത്തി. ലൈംഗികതയുടെ സമയത്ത് ക്ഷീണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ അത് ഏതെങ്കിലും അസുഖത്തിന്റെ സൂചനയായി കണക്കാക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലൈംഗിക ബലഹീനത അനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് രക്തക്കുഴല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ഇത് ഹൃദ്രോഗ സാധ്യതയുണ്ടാക്കുമെന്നും പഠനം പറയുന്നു.

ALSO READ: രാവിലെ സംഭവിക്കുന്ന ഹൃദയാഘാത്തെ സൂക്ഷിക്കുക

‘ലൈംഗികത ഒരു ശാരീരിക പ്രവര്‍ത്തനം മാത്രമാണ്. മിനിറ്റില്‍ 3.6 കലോറി കുറയ്ക്കാന്‍ സെക്‌സിന് കഴിയും. എല്ലാ വ്യായാമവും പോലെ ലൈംഗികതയ്ക്കും ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്’ പഠനത്തിന് നേതൃത്വം നല്‍കിയ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ലീ സ്മിത്ത് പറഞ്ഞു. ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം ഇംഗ്ലണ്ടിലെ 50 വയസ്സിന് മുകളിലുള്ളവരെ അടിസ്ഥാനമാക്കിയാണ് നടത്തിയത്. ലൈംഗിക ബന്ധം അതേപടി നിലനിര്‍ത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്ത പുരുഷന്മാരില്‍ 15 ശതമാനത്തിലധികം പേരിലും ദീര്‍ഘകാലമായി നിലനിന്നിരുന്ന അസുഖങ്ങള്‍, സന്ധിവേദന, പ്രമേഹം എന്നിവ കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

ALSO READ: വിരലുകള്‍ നോക്കിയാല്‍ അറിയാം നിങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button