KeralaLatest NewsNews

തിരുവനന്തപുരം-മംഗളൂരു ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം•ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ 11 ന് തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് ഓണം സ്പെഷ്യല്‍ സുവിധ ട്രെയിനും സെപ്റ്റംബര്‍ 10, 12 തീയതികളില്‍ മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓണം സ്പെഷ്യല്‍ ‘സ്പെഷ്യല്‍ ഫെയര്‍’ ട്രെയിനും സര്‍വീസ് നടത്തും.

സെപ്റ്റംബര്‍ 11 ന് വൈകുന്നേരം 6.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സുവിധ സ്പെഷ്യല്‍ ട്രെയിന്‍ നം. 82641പിറ്റേന്ന് രാവിലെ 7.30 ന് മംഗളൂരുവില്‍ എത്തിച്ചേരും.

ALSO READ : കൊങ്കണ്‍ പാതയിലെ ട്രെയിന്‍ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും; എറണാകുളം- മംഗളൂരു പ്രത്യേക ട്രെയിന്‍ സര്‍വീസ്

10, 12 തീയതികളില്‍ ഉച്ചക്ക് 12.15 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക നിരക്ക് പ്രത്യേക ട്രെയിന്‍ (നം. 06096) പിറ്റേന്ന് പുലര്‍ച്ചെ 3.05 ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും.

ഈ ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button