Latest NewsKerala

താങ്ക്യു കൊച്ചി, പി.ഡബ്ല്യു.ഡി & കോര്‍പ്പറേഷന്‍ : എല്ലാം അധികൃതരുടെ പുണ്യം : യുവാവിന്റെ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചി: താങ്ക്യു കൊച്ചി, പി.ഡബ്ല്യു.ഡി & കോര്‍പ്പറേഷന്‍ .. എന്റെ ജീവിതം ധന്യമായി, എല്ലാം അധികൃതരുടെ പുണ്യം . യുവാവിന്റെ വേറിട്ട പ്രതിഷേധമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതോടെ യുവാവിന്റെ പ്രതിഷേധം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

Read Also : ഇതാണ് കേരളത്തിലെ ആദ്യവിധവാ സൗഹൃദനഗരസഭ : അപ്രതീക്ഷിതദുരന്തത്തില്‍ ഇനി അവര്‍ തളരില്ല

റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവിന്റെ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. റോഡിലെ കുഴികളില്‍ വീണ് അപകടം വര്‍ധിക്കുമ്പോഴും റോഡുകള്‍ നന്നാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചിയിലെ ഒരു യുവാവ്.

Read Also : സിപിഎം രണ്ട് വള്ളത്തില്‍ കാലിട്ട് സഞ്ചരിക്കുന്നവര്‍ : തനിക്ക് സിപിഎമ്മുമായോ പാര്‍ട്ടിക്കാരുമായോ ബന്ധമില്ല : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണി

താങ്ക്യു കൊച്ചി, പി.ഡബ്ല്യു.ഡി & കോര്‍പ്പറേഷന്‍ എന്ന ബാനറും പിടിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. റോഡിലെ ഗട്ടറില്‍ വീണ് യുവാവിന്റെ കാലിന് പരിക്കേറ്റിരുന്നു. അതേ കുഴിയിരുന്നായിരുന്നു ബാനറും പിടിച്ചുള്ള യുവാവിന്റെ പ്രതിഷേധം.

Read also : കാമുകനൊപ്പം പതിനേഴാം വയസ്സില്‍ ഇറങ്ങിപ്പോയി; രണ്ടുവര്‍ഷത്തിനിപ്പുറം പ്രിയതമന്റെ കൈകൊണ്ട് ദാരുണാന്ത്യം

വൈറ്റില ജംഗ്ഷന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്കിലൂടെ യുവാവിന് പിന്തുണ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button