Latest NewsIndia

‘ഐ.എസ്.ഐക്കുവേണ്ടി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പടച്ചുവിട്ടത്’ ദിഗ്‌വിജയ് സിങ്

എന്നാൽ തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ നൽകിയതെന്നും ചാനലുകള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍നിന്ന് പണംവാങ്ങി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്. ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന പല ചാനലുകളിലും വന്നതോടെ വിവാദമായിരുന്നു. എന്നാൽ തന്റെ പ്രസ്താവന വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ നൽകിയതെന്നും ചാനലുകള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.വെള്ളിയാഴ്ച ഗ്വാളിയോര്‍ സന്ദര്‍ശിക്കവെ ദിഗ്‌വിജയ് സിങ് ബി.ജെ.പിക്കെതിരെ വിവാദ പരാമര്‍ശംനടത്തിയെന്ന തരത്തിലാണ് ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. ബജ്രംഗ് ദള്ളും ബിജെപിയും ഐ.എസ്.ഐയില്‍നിന്ന് പണം വാങ്ങുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മുസ്‌ലിം വിഭാഗത്തില്‍ ഉള്ളവരെക്കാള്‍ മറ്റ് വിഭാഗക്കാരാണ് പാകിസ്താന്റെ ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.തൊട്ടുപിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്‌രാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെയും ആര്‍എസ്‌എസ്സിന്റെയും രാജ്യസ്‌നേഹം എല്ലാവര്‍ക്കും അറിയാമെന്നും ദിഗ്‌വിജയ് സിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു ശേഷം ബജ്രാങ് ദളും ദിഗ്‌വിജയ് സിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ചുവടു മാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button