Latest NewsInternational

കൈയില്‍ വാളേന്തി കാശ്മീർ വിഷയത്തിൽ പ്രതികരണവുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍; സംഭവം വിവാദത്തിലേക്ക്

ലാഹോര്‍: കൈയില്‍ വാളേന്തി ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിമ‌ര്‍ശനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദ്. കാശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന് ജാവേദ് മിയാന്‍ദാദ് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തനിക്ക് ബാറ്റ് വീശാന്‍ സാധിക്കുമെങ്കില്‍ വാളും വീശാന്‍ സാധിക്കുമെന്നാണ് താരം വ്യക്തമാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read also: കറാച്ചിയിൽ മഴയ്ക്ക് സാധ്യതയുണ്ട്; കശ്മീർ വിഷയത്തെച്ചൊല്ലി വീണ്ടും ഇടഞ്ഞ് അഫ്രീദിയും ഗംഭീറും

അതേസമയം കാശ്മീരികളോട് ആയുധമെടുക്കാന്‍ മിയാന്‍ദാദ് പറഞ്ഞത് മുന്‍പ് വിവാദമായിരുന്നു. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഇന്ത്യ റദ്ദാക്കിയപ്പോഴും താരം രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button