KeralaLatest News

അയ്യപ്പക്ഷേത്ര ആക്രമണത്തെ കുറിച്ച് ടി പി സെൻകുമാർ : ഇമ്രാൻകുഞ്ഞുങ്ങൾ ഏറ്റെടുത്ത കമ്മ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാൻ

കൊച്ചി : മലപ്പുറത്തെ അയ്യപ്പ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഡിജിപി സെൻ കുമാർ. ആക്രമണം ബിജെപി യുടെ തലയിൽ കെട്ടിവയ്ക്കാൻ വർക്ക് ചെയ്തത് ‘ കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാൻ ആണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അറസ്റ്റിലായ പ്രതി ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട് . അറസ്റ്റിന് മുൻപായി സ്ഥലത്തെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അയ്യപ്പനുണ്ണിയുടെ അനിയൻ രാജൻ ഉൾപ്പെടുന്ന മൂന്നംഘ സംഘത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഇതു വച്ചാണ് സിപിഎം കഥ മെനയുന്നത്. ഇതാണ് ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളും ഇമ്രാൻ കുഞ്ഞുങ്ങളും ഏറ്റെടുത്തിരിക്കുന്നതെന്നും പ്രതിയായ രാമകൃഷ്ണനെ അയ്യപ്പനുണ്ണിയുടെ അനിയനാക്കുന്നത് പോലും അതിന്റെ ഭാഗമാണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

Also read : ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളി; കശ്മീരി യുവാക്കൾ കൂട്ടത്തോടെ ഇന്ത്യൻ സേനയിൽ

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ചുവടെ :

ഒരു വിഷയത്തിൽ കമ്യൂണിസ്റ്റ് ബഹു പിതൃത്വ പ്ലാൻ എങ്ങനെ വർക്ക് ചെയ്യുന്നു എന്നത് നമുക്കൊന്ന് പരിശോധിക്കാം..!

മലപ്പുറത്ത് ക്ഷേത്രത്തിലേക്ക് മനുഷ്യ വിസർജ്യമെറിഞ്ഞ രാമകൃഷ്ണനെന്ന ആൾ അറസ്റ്റിലായി.

വാർത്ത അതാണ്..,

തീർത്തും അപലപനീയമാണ്. പ്രതിക്കെതിരെ ശക്തമായ നിയമനടപടി വേണം എന്ന് ഔദ്യോഗികമായും.. “തല്ലി ആ നായിന്റെ മോന്റ തല പൊളിച്ച് റോഡിൽ ഇടണം” എന്ന് അനൗദ്യോഗികമായും ഞാൻ ആദ്യമേ പറഞ്ഞ് കൊള്ളട്ടേ..!!

ഇനി വിഷയത്തിലേക്ക്.

പ്രസ്തുത വിഷയത്തിൽ “അറസ്റ്റിലായ #രാമകൃഷ്ണൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുഭാവിയല്ല, സംഭവത്തിൽ മറ്റ് രാഷ്ട്രീയ ഇടപെടലുകൾ ഇല്ല. പ്രതി മദ്യലഹരിയിലാണോ മറ്റോ എന്നത് വഴിയേ പരിശോധിക്കും” എന്ന് പ്രതിയെ അറസ്റ്റ് ചെയ്ത വളാഞ്ചേരി CI തന്നെ പത്രക്കാരോട് പറയുകയും ചെയ്തു.

ഈ അറസ്റ്റിന് മുൻപായി സ്ഥലത്തെ BJP സ്ഥാനാർത്ഥിയായി മത്സരിച്ച അയ്യപ്പനുണ്ണിയുടെ അനിയൻ #രാജൻ ഉൾപ്പെടുന്ന മൂന്നംഘ സംഘത്തെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു..

ഇവിടെയാണ് കമ്മികൾ അവരുടെ കഥ മെനയൽ തുടങ്ങുന്നത്.

കേട്ടപാതി ഇസ്ലാമിസ്റ്റ് ഭീകര സംഘടനകളും ഇമ്രാൻ കുഞ്ഞുങ്ങളും വ്യാജ പ്രചരണം ഏറ്റെടുക്കുന്നു പ്രതിയായ രാമകൃഷ്ണനെ BJP സ്ഥാനാർത്ഥിയായി നിന്ന അയ്യപ്പനുണ്ണിയുടെ അനിയനാക്കുന്നു, കഥ ആ വഴിക്ക് വിടുന്നു.

പക്ഷേ സ്ഥലം Cl യുടെയും, സ്ഥലവാസികളുടെയും വിശദീകരണം വന്നതോടെ ആ കഥയും പൊളിയുന്നു.

ഇപ്പോൾ ഈ കഥയുമായി നടന്ന് വ്യാജ പ്രചരണം നടത്തുന്നത് , വർഗീയ ലഹളക്ക് അവസരം കാത്തിരിക്കുന്ന കൊടും തീവൃ വാദികളാണ്…
കമ്മി സിംപിളായി റൂട്ട് മാറ്റി തടി തപ്പി…

നാട്ടിൽ കലാപം ഉണ്ടാക്കുവാൻ വേണ്ടി ഈ നുണ കഥയും പേറി തീവൃ വാദികളും കമ്മികളും എത്രയിടത്ത് നടന്ന് ഒട്ടിച്ചിട്ടുണ്ടാകും?

എത്ര പേർ യഥാർത്ഥ്യം തിരിച്ചറിഞ്ഞു കാണും?..

വല്ലാത്തൊരു ജന്മങ്ങൾ തന്നെ! ??

https://www.facebook.com/drtpsenkumarofficial/posts/350710422472698?__xts__%5B0%5D=68.ARCUSOboA0kCOhfkzy9LlN7Fl-NG6u4HCdsD8Z0zc2ZzBf4E6xL-rM1t4rfVVEVMgb123SGfnPKk6yPeGLv04vidnofIgIXijCAJfFT5db8eeg8w7Vt2-dZ0faywMj_8tT8z3N1EH70o8l8v4z70FIBvZizY2m-X4oS4jBRIgX0M78MieYbDAjCB06FLWs-4Acr7b78p8sL_P9gpk4ZOx9jjxgskAHl0bU0UXbpGmKptSXpLhkDr6oZjE6viz1_Z43jUHNADvUT9kDNfpjJsX0hZ1xxyAuDQONlksUTmOq_Efsxu8VCoTEW9Le7dyIEf4-jV05wKsKxie10ou5z4kmw&__tn__=-R

Tags

Related Articles

Post Your Comments


Back to top button
Close
Close