MollywoodLatest News

മലയാള സിനിമയിലെ കോടിക്കിലുക്കം

മലയാള സിനിമയിൽ ഓരോ നിമിഷവും പുതിയ പരീക്ഷണങ്ങളും, മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഇന്നത്തെ മുഖ്യധാര മലയാള സിനിമ സംവിധായകർക്ക് ഒരു നാൾ കോടമ്പാക്കത്തെ അത്ഭുത വിസ്മയമായിരുന്നു മലയാള സിനിമാ പടം. പക്ഷേ ഇന്നത്തെ യുവ തലമുറയ്ക്ക് സ്വന്തമായി ഒരു ക്യാമറ വാങ്ങിച്ച് വേണമെങ്കിലും ഒരു സിനിമ ചെയ്യാം. സിനിമ എടുക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് പൊതുവിവരവും, സിനിമയോടും ജീവിതത്തോടും നല്ല നിരീക്ഷണവും ഉണ്ടെങ്കിൽ തീയറ്ററുകളിൽ നിന്ന് കോടികൾ വാരിക്കൂട്ടുന്ന ഒരു നല്ല സിനിമ തന്നെ ചെയ്യാം.

ALSO READ: അമിതാഭ് ബച്ചന് ലിവർ സിറോസിസ്; കരൾ പ്രവർത്തനരഹിതമയത് കൂടിയ അളവിൽ, അതിജീവനത്തിന്റെ കഥ ബച്ചൻ പറയുന്നു

ഹിന്ദിയിലും, തമിഴിലും വമ്പൻ മുതൽ മുടക്കിൽ സിനിമ നിർമ്മിക്കുകയും തീയറ്ററിൽ നിന്ന് അതിന്റെ നാലിരട്ടി കോടികൾ വാരുന്നതുമാണ് ഇപ്പോഴത്തെ ഒരു സ്ഥിരം കാഴ്ച. കോളിവുഡിലെ ഷോമാൻ സംവിധായകൻ ഷങ്കർ സംവിധാനം നിർവ്വഹിച്ച ‘അന്യൻ’ എന്ന തമിഴ് സിനിമയാണ് തെക്കേ ഇന്ത്യയിൽ നിന്ന് കോടികളുടെ കണക്കുകൾ കൊണ്ട് മലയാളികളെ ഞെട്ടിച്ച ആദ്യ ചിത്രം. 35 കോടി രൂപ മുതൽ മുടക്കിയ ചിത്രം തീയറ്ററിൽ നിന്ന് 100 കോടിയിലധികം രൂപ ലാഭമുണ്ടാക്കി. ഈ അത്ഭുതം നോക്കികണ്ട മലയാള സിനിമയിലെ സംവിധായകർ അന്ന് പ്രതികരിച്ചത് വേറിട്ട രീതിയിലാണ്. “കേരളം ഒരു കൊച്ചു സംസ്ഥാനമാണ്. മലയാള സിനിമക്ക് കോടികൾ മുതൽ മുടക്കി അന്യഭാഷ സിനിമകളോട് മത്സരിക്കാനുള്ള ത്രാണിയില്ല. എന്നാൽ പ്രമേയത്തിന്റെയും, അവതരണത്തിന്റെയും കാര്യത്തിലാണ് മലയാള സിനിമ അവരുമായി മത്സരിക്കുന്നത്”. മലയാള സിനിമയിലെ ശക്തമായ പ്രമേയങ്ങളെക്കുറിച്ച് ആർക്കും തർക്കമില്ല. എന്നാൽ വർഷങ്ങൾ കടന്നു പോയപ്പോൾ കോടികൾ കൊണ്ടുതന്നെ മലയാള സിനിമ അന്യഭാഷ ചിത്രങ്ങളുമായി മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ALSO READ: ‘ഷക്കീല ചേച്ചി വന്നേ’ വൈറലായി ടിക് ടോക് വീഡിയോ

100 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രം വൈശാഖ് സംവിധാനം നിർവ്വഹിച്ച പുലിമുരുകനാണ്. 32 കോടി രൂപ അടുത്ത് മുടക്കുമുതൽ വന്ന ചിത്രം 150 കോടി വരെ ലാഭമുണ്ടാക്കി. പുലിമുരുകൻ കേരളത്തിനും, ഇന്ത്യക്കും പുറമെ വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്ത് വൻ തുക സമാഹരിച്ചതാണ് ഈ നേട്ടത്തിന്റെ കാരണം. ഇത് കൂടുതൽ നിർമ്മാതാക്കൾക്ക് വമ്പൻ സിനിമകൾ നിർമ്മിക്കാൻ പ്രചോദനമായി.

പുലിമുരുകനു ശേഷം നിരവധി വമ്പൻ ചിത്രങ്ങൾ മലയാളത്തിൽ പിറന്നു വീണു. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവ്വഹിച്ച കായംകുളം കൊച്ചുണ്ണി, വി.എ ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിച്ച ഒടിയൻ, പ്രിഥ്വിരാജ് സംവിധാനം നിർവ്വഹിച്ച ലൂസിഫർ എന്നിവയാണ് അതിനുശേഷം 100 കോടി ക്ലബ്ബിൽ കയറിയ മലയാള ചിത്രങ്ങൾ. ഒടിയൻ എന്ന സിനിമ ലോകത്തെമ്പാടും 4000 സ്ക്രീനുകളിലാണ് ഒരേ സമയം റിലീസ് ചെയ്തത്.ഈ സിനിമക്ക് മുമ്പ് മറ്റൊരു മലയാള സിനിമയും ഇത്രയധികം തീയറ്ററുകളിൽ ഒരേ സമയം റിലീസ് ചെയ്തിട്ടില്ല. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കോടികൾ വാരിക്കൂട്ടാനാണ് വേറിട്ട രീതിയിലുള്ള ഈ മാർക്കറ്റിംഗ് രീതി അവലംബിക്കുന്നത്. പണം മുടക്കുന്ന നിർമ്മാതാവിന് ഇത് കൂടുതൽ ഗുണകരമാണ്.

ALSO READ: സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി

വിദേശ രാജ്യങ്ങളിൽ മലായാള സിനിമക്ക് മലയാളികളെപ്പോലെ തന്നെ വിദേശ ഫാൻസ് ഗ്രൂപ്പുകളും രൂപപ്പെട്ടുവരുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടുവരുന്നത്. ഇത് വിദേശ സിനിമ നിർമ്മാണക്കമ്പനികൾ കേരളത്തിലേക്ക് കടന്നു വരാൻ കാരണമായി. ഇറോസ് ഇന്റർനാഷ്ണൽ, വയകോം തുടങ്ങിയ കമ്പനികൾ ഇവിടെ നിരവധി സിനിമകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.കൂടാതെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സിനിമ പ്രൊമോഷൻ മുൻ കാലത്തേക്കാളും വർധിച്ചിരിക്കുന്നത് വമ്പൻ സിനിമകൾക്ക് ഗുണകരമായിട്ടുണ്ട്. പബ്ലിക് റിലേഷൻ ഏജൻസികൾ നടത്തുന്ന പ്രൊമോഷനേക്കാളും ഒരു വ്യക്തി സിനിമ കണ്ടിട്ട് ഫെയിസ് ബുക്കിൽ ഇടുന്ന അഭിപ്രായ പോസ്റ്റ് വലിയ ചലനകൾ സൃഷ്ടിക്കുന്നു. ഇത് പ്രേക്ഷകരെ കൂട്ടത്തോടെ തീയറ്ററിൽ എത്തിക്കുന്ന ഒരു ഘടകമാണ്.

മമ്മൂട്ടി നായകനായെത്തിയ മധുരരാജയും വലിയ ക്യാൻവാസിൽ നിർമ്മിച്ച ചിത്രമാണ്. തീയറ്ററിൽ ഈ സിനിമയും കോടികൾ വാരിക്കൂട്ടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. ലോകോത്തര നിലവാരത്തിലേക്ക് മലയാള സിനിമ ഉയർന്നുകഴിഞ്ഞു. ലോക സിനിമകളിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകരും ഇപ്പോൾ മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്. തീയറ്ററിൽ പോയി ടിക്കറ്റെടുത്ത് സിനിമ കാണുന്ന പുതിയ പ്രേക്ഷക സമുഹം മലയാള സിനിമയെ ലോക സിനിമയോടാണ് താരതമ്യപ്പെടുത്തുന്നത്. അതുകൊണ്ട് മലയാള സിനിമയിലെ സംവിധായകർക്കും അന്യഭാഷ സിനിമകളോട് അല്ലെങ്കിൽ ഇംഗ്ലീഷ് സിനിമകളോട് കിടപിടിക്കുന്ന സിനിമകൾ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം കുടുന്നു. യന്തിരൻ 2.O യിലൂടെ തമിഴ് സംവിധായകൻ ഷങ്കർ ഇംഗ്ലീഷ് സിനിമകളോട് മത്സരിക്കുന്ന കാഴ്ചയാണ് തീയറ്ററിൽ നമുക്ക് കാണാൻ സാധിച്ചത്. മലയാള സിനിമയും ആ രീതിയിലേക്ക് വളർന്നു കഴിഞ്ഞു.

പ്രിയദർശൻ സംവിധാനം നിർവ്വഹിക്കുന്ന കുഞ്ഞാലി മരക്കാർ, ആർ.എസ് വിമൽ സംവിധാനം നിർവ്വഹിക്കുന്ന കർണൻ, വി.എ ശ്രീകുമാർ മേനോൻ സംവിധാനം നിർവ്വഹിക്കുന്ന മഹാഭാരതം എന്നിവയാണ് അടുത്തതായി മലയാളത്തിൽ നിന്ന് പുറത്തു വരാനിരിക്കുന്ന കോടികൾ മുതൽ മുടക്കുള്ള ചിത്രങ്ങൾ. ബി.ആർ ഷെട്ടി നിർമ്മിക്കുന്ന മഹാഭാരതം 1000 കോടി രൂപയാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. ഈ സിനിമ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റിൽ പുറത്തിറങ്ങുന്ന ചിത്രമെന്ന ഖ്യാതി മലയാള സിനിമക്ക് മാത്രം സ്വന്തമാകും.

നിരവധി വമ്പൻ ചിത്രങ്ങളാണ് ഇപ്പോൾ മലയാള സിനിമയിൽ കോടികൾ വാരിക്കൂട്ടാൻ പ്രേഷകന് മുമ്പിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഈ ഓണക്കാലത്ത്‌ മലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ, എന്നിവ. എന്നാൽ പ്രഭാസ് നായകനായെത്തിയ വമ്പൻ ചിത്രം സാഹോ ഈ മലയാള ചിത്രങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ട്.

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ഒരിക്കൽ പറയുകയുണ്ടായി. ” 90 കോടി രൂപ മുതൽ മുടക്കുന്ന ഒരു ചിത്രം 100 കോടി രൂപ ലാഭമുണ്ടാക്കുന്നതിൽ വലിയ കാര്യമില്ല. എന്നാൽ 10 കോടി രൂപ മുതൽ മുടക്കുന്ന ഒരു സിനിമ 100 കോടി രൂപ തിരിച്ചു പിടിക്കുന്നത് വലിയ കാര്യമാണ് “. മലയാള സിനിമയിൽ നാളെ എന്തുമാറ്റമാണ് വരുന്നത് ,എത്ര കോടികളാണ് വാരുന്നത് എന്നത് പ്രവചനാതീതമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button