KeralaLatest News

പ്ര​മു​ഖ പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​നും ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നു​മാ​യ ജി.​എ​സ്. ശ്രീ​കൃ​ഷ്ണ​ൻ അന്തരിച്ചു

തൃശ്ശൂർ: പ്ര​മു​ഖ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​നും, പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​നുമായ ജി.​എ​സ്. ശ്രീ​കൃ​ഷ്ണ​ൻ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം. തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ സം​സ്കാ​രം ന​ട​ക്കും.

ALSO READ: പാലായില്‍ ആര് മത്സരിക്കണമെന്ന് ജോസഫ്- ജോസ് മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം : സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇരുകൂട്ടരും പിടിവാശിയില്‍ തന്നെ

ആറാം വയസ്സിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നവരാത്രിക്ക് കച്ചേരി അവതരിപ്പിച്ചാണ് ശ്രീകൃഷ്ണൻ ഓടക്കുഴലിൽ തന്റെ സംഗീത പ്രയാണം തുടങ്ങുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഇന്റർവ്യൂ ജയിച്ച് 1975ൽ ശ്രീകൃഷ്ണൻ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി. ആകാശവാണിയിൽ ആർട്ടിസ്റ്റായി വന്ന് സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു. ആ​കാ​ശ​വാ​ണി മു​ൻ ഡ​യ​റ​ക്ട​റാ​യും ശ്രീ​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സം​ഗീ​ത നാ​ട​ക അക്കാദമി അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

ALSO READ: ആരാണ് ആരിഫ് മുഹമ്മദ് ഖാന്‍; കേരളത്തിന്റെ പുതിയ ഗവര്‍ണറെക്കുറിച്ചറിയാന്‍…

നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിക്കു സുപരിചിതയായ ഭാര്യ ഗായത്രി ശ്രീകൃഷ്ണൻ അടുത്തിടെയാണു മരിച്ചത്. ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിലും ഡൽഹി ഡയറക്ടറേറ്റിലും ജോലി ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button