Latest NewsNewsInternational

ഹോങ്കോംഗ് കത്തുന്നു : പ്രക്ഷോഭം തെരുവില്‍ : പൊതുഗതാഗത സംവിധാനം തടഞ്ഞു

ഹോങ്കോംഗ്: പ്രക്ഷോഭം തെരുവിലെയ്ക്കിറങ്ങിയതോടെ ഹോങ്കോംഗ് കത്തുന്നു. രാജ്യത്തെ പൊതുഗതാഗത സംവിധാനം താറുമാറായി. ഹോങ്കോംഗ് വിമാനത്താവളത്തിലേക്കുള്ള റോഡുകളും പൊതുഗതാഗത സംവിധാനവും പ്രക്ഷോഭകാരികള്‍ ഇന്നലെ തടഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഈ ദശാബ്ദത്തിലെ ഹോങ്കോംഗിലെ ഏറ്റവും വലിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തിയും ട്രോളിബാഗുകള്‍ നിരത്തിയുമാണ് ഇവര്‍ വഴിതടഞ്ഞത്. ൈപല വിമാനങ്ങളും വൈകിയാണ് പറന്നത്. ട്രെയിനുകള്‍ പലതും റദ്ദാക്കി.

Read Also : ചന്ദ്രയാന്‍ 2 ഒരു നിര്‍ണായക ഘട്ടം കൂടി പിന്നിട്ടു

വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് മാസം മുമ്പ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള ജനാധിപത്യ പ്രക്ഷോഭമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിറുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button