Latest NewsIndia

തത്കാല്‍: അവസാനമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേ നേടിയത് റെക്കോര്‍ഡ് വരുമാനം

ന്യൂഡല്‍ഹി: തത്കാലിലൂടെ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് റെയില്‍വെ നേടിയത് 25,392 കോടി രൂപ. അവസാനനിമിഷമെത്തുന്ന യാത്രക്കാരിലൂടെ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 2016-2019 വരെയുള്ള തത്കാല്‍ ക്വോട്ട ടിക്കറ്റില്‍ നിന്ന് 21,530 രൂപയും, തത്കാല്‍ പ്രീമിയത്തില്‍ നിന്ന് 3,862 കോടി രൂപയുമാണ് ലഭിച്ചെതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. തിരഞ്ഞെടുത്ത ചില തീവണ്ടികളില്‍ മാത്രമായി 1997-ലാണ് തത്കാല്‍ ടിക്കറ്റ് സംവിധാനം ആരംഭിച്ചത്. 2004-ല്‍ രാജ്യത്തെ എല്ലാ തീവണ്ടികളിലേക്കും വ്യാപിപ്പിച്ചു.

READ ALSO: രാജ്യത്തെ വാഹന വിപണി കൂപ്പുകുത്തുന്നു; ട്രാക്ടറിനും ആവശ്യക്കാരില്ല

സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 10 ശതമാനം അധികം ചാര്‍ജും മറ്റെല്ലാ ക്ലാസുകള്‍ക്കും 30 ശതമാനം ചാര്‍ജുമാണ് തത്കാല്‍ സംവിധാനത്തിലൂടെ ഈടാക്കുന്നത്. 2014-ല്‍ ആരംഭിച്ച പ്രീമിയം സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത ട്രെയിനുകളില്‍ 50 ശതമാനം തത്കാല്‍ ടിക്കറ്റുകളും പ്രത്യേക വിലനിയന്ത്രണ സംവിധാനമാണ് ഉപയോഗിക്കുന്നത്. 2016-17 വര്‍ഷം 6672 കോടിയായിരുന്ന തത്കാല്‍ വരുമാനം 2018-19 വര്‍ഷത്തില്‍ 6692 കോടിയായി. പ്രീമിയം സംവിധാനത്തില്‍മാത്രം 1608 കോടിയുടെ വര്‍ധനയാണുണ്ടായി. അവസാനമെത്തുന്ന യാത്രക്കാരാണ് ഏറേയും തത്കാല്‍ യാത്ര തിരഞ്ഞെടുക്കുന്നത്. കുറച്ച് അധികം കാശ് പോയാലും സീറ്റ് ലഭിക്കുമെന്നുറപ്പായതിനാലാണ് യാത്രക്കാര്‍ തത്കാലിനെ ആശ്രയിക്കുന്നത്.

READ ALSO: തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു, ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button