Latest NewsUAENewsGulf

നോർക്കയുടെ ഇടപെടൽ : ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ നാളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം•ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്‌സ് മുഖേന സൗജന്യമായി തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിക്കും. നോർക്കയുടെ ഇടപെടലിനെ തുടർന്ന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചത്. തുടർന്ന് നോർക്കയുടെ സൗജന്യ എമർജൻസി ഐ.സി.യു ആംമ്പുലൻസിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button