KeralaLatest NewsNews

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം ഒരാളുടെ നില അതീവഗുരുതരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറയിലാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാർ ബോംബ് സ്‌ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോയ സൂപ്പര്‍ ഫാസ്റ്റ് ബസും എതിര്‍ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങല്‍ സ്വദേശികളായ ഷമീര്‍(34) , സതീഷ്(46) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൗഷാദി(34)നെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്തെത്തിയ പൊലീസുകാരും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button