Latest NewsKeralaNews

ഗര്‍ഭ നിരോധന ഉറകളുടേയും അവശ്യമരുന്നുകളുടേയും വില കുറയുന്നു

കൊല്ലം: ഗര്‍ഭനിരോധന ഉറകളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം. അതേസമയം ഓരോ സംസ്ഥാനത്തും കൂടുതലായി ഉപയോഗിക്കുന്ന മരുന്നുകളും വില നിയന്ത്രണ പട്ടികയില്‍പ്പെടുത്താനും തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനോട് വിവരം അറിയിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതും എന്നാല്‍ വ്യത്യസ്ത വിലകളില്‍ വില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

READ ALSO: ന്യൂനമര്‍ദം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

അതേസമയം ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. അര്‍ബുദ മരുന്നായ ഓക്‌സാലിപ്്‌ലാറ്റിന്‍, എക്‌സറേയ്ക്ക് മുന്‍പ് ശരീരത്തില്‍ ഉപയോഗിക്കുന്ന ലോഹെക്ലോള്‍, ഡ്രിപ്പ് നല്‍കാനുപയോഗിക്കുന്ന സോഡിയം ക്ലോറൈഡ്, കാല്‍സ്യം ടാബ്, അയണ്‍ ടാബ്‌ലറ്റുകള്‍ എന്നിവയും വില നിയന്ത്രണ പട്ടികയുടെ പരിഗണനയിലുണ്ട്.

READ ALSO: ചെക്ക് കേസില്‍ അറസ്റ്റിലായ തന്നെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിനെ കുറിച്ച് തുഷാര്‍ വെള്ളാപ്പള്ളി

സാനിറ്ററി നാപ്കിനും, ഡയപ്പറും സോപ്പ്, ആശുപത്രികളില്‍ ഉപയോഗിക്കുന്ന കൈയുറകളും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉപയോഗിക്കുന്ന ഗംബൂട്ട്‌സ് എന്നിവയുടേയും വില അവശ്യമരുന്നു പട്ടികയില്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

READ ALSO: കേരളത്തിലെ പാല്‍ ഉല്‍പാദനം കുറഞ്ഞു; പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി മില്‍മ

shortlink

Related Articles

Post Your Comments

Related Articles


Back to top button