KeralaLatest NewsNews

പാലായിലെ പരാജയ ഭീതി വെളിപ്പെടുത്തി ജോസ് ടോം പുലിക്കുന്നേല്‍; ഉത്തരവാദികൾ ആരൊക്കെയായിരിക്കുമെന്ന് സ്ഥാനാർഥി പ്രവചിച്ചു

കോട്ടയം: പാലായിലെ പരാജയ ഭീതി വെളിപ്പെടുത്തുന്ന പരാമർശവുമായി ജോസ് ടോം പുലിക്കുന്നേല്‍. പരാജയം സംഭവിച്ചാല്‍ അതിൽ പി. ജെ ജോസഫിനും യുഡിഎഫിനും ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ വ്യക്തമാക്കി.

ALSO READ: ടൈറ്റാനിയം കേസ്: സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം അന്വേഷണം സിബിഐക്ക്

ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെന്നും ചിഹ്നം അനുവദിക്കില്ലെന്നുമുള്ള പിജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ എല്ലാ നേതാക്കളെയും ബാധിക്കും. യുഡിഎഫിലെ സമുന്നത നേതാവാണ് പിജെ ജോസഫ്. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. എല്ലാ നേതാക്കളും ഒപ്പമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്രിക നല്‍കുന്ന തീയതിയും ചിഹ്നം ഏതായിരിക്കും എന്നതടക്കമുള്ള കാര്യങ്ങളും പാര്‍ട്ടിയാണ് തീരുമാനിക്കുക.

ALSO READ: കനത്ത മഴ: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

പി.ജെ.ജോസഫ് പിന്തുണയ്ക്കാത്തതിനാല്‍ ജോസ് ടോം പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടില്ല. അതു കൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ ജോസ് ടോമിനെ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടിവരുമെന്നും ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്നും പി.ജെ.ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button