KeralaLatest NewsNews

കനത്ത മഴ: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

പാലക്കാട്: വൃഷ്ടിപ്രദേശത്തുളള കനത്ത മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ നാളെ ഉയർത്തും. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം ഉയർത്തുന്നതെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി.

ALSO READ: മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ സിഐടിയു അനുവദിച്ചില്ല : ജീവനക്കാരും യൂണിയന്‍കാരും ഏറ്റുമുട്ടി

മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകി. നാളെ രാവിലെ 11 മണിയോടെയാകും ഡാമിന്റെ ഷട്ടറുകൾ തുറക്കുക.

ALSO READ: സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടി : ഡിജിപി ലോക്‌നാഥ് ബെഹ്രയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button