KeralaNattuvarthaLatest NewsNews

ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ലിഫ്റ്റ് ചോദിച്ച് ഇയാളുടെ ബൈക്കിൽ കയറി. ശേഷം ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം വച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചു. ഉടൻ ബൈക്കില്‍  നിന്നും ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയും കൂടി നിന്നവർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ ബാലപീഡനത്തിന് കേസെടുത്തു.

Also read : സംസ്ഥാനത്ത് അന്തരീക്ഷമലിനീകരണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ പൊടിപടലങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button