KeralaLatest NewsNews

ശിവയെ കണ്ടാല്‍ വെറുതെ വിടാതെ കാക്കകള്‍; കടുത്ത പ്രതികാരം തുടങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്

പാമ്പ് പകതീര്‍ക്കുന്ന കഥകളൊരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം പ്രതികാരവുമായി ഒരാളെ ആക്രമിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മധ്യപ്രദേശിലെ ശിവ കേവത്ത് എന്നയാളെയാണ് മൂന്ന് വര്‍ഷത്തോളമായി കാക്കകള്‍ ആക്രമിക്കുന്നത്. ശിവപുരിയിലെ സുമേല ഗ്രാമത്തിലെ വീട്ടില്‍ നിന്ന് എപ്പോള്‍ പുറത്തിറങ്ങിയാലും കേവത്തിനെ കാക്കകള്‍ ആക്രമിക്കും. കൈയില്‍ എപ്പോഴും ഒരു വടി കരുതിയാണ് ഇയാള്‍ ഇപ്പോള്‍ പുറത്തേക്കിറങ്ങുന്നത് തന്നെ. കാക്കകള്‍ക്ക് താനെങ്ങനെ ശത്രുവായെന്നതിനെ കുറിച്ച് കേവത്ത് പറയുന്നതിങ്ങനെ;-

READ ALSO: ചന്ദ്രയാന്‍ 2 ദൗത്യം; വിജയം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥമാറ്റം വിജയകരം

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം വീടിന് പുറത്തിറങ്ങിയ ഇയാള്‍ ഒരു കാക്ക കുഞ്ഞ് വലയില്‍ കുടുങ്ങിയിരിക്കുന്നത് കണ്ടു. അതിനെ രക്ഷപ്പെടുത്താന്‍ കേവത്ത് ശ്രമിച്ചു. എന്നാല്‍ ഇയാളുടെ കൈയിലിരുന്ന് കാക്ക ചത്തു. തനിക്ക് കാക്കകളെ പറഞ്ഞു മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പറയുമായിരുന്നു താന്‍ ആ കാക്ക കുഞ്ഞിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്, അപായപ്പെടുത്താനല്ലെന്ന്. തന്റെ തെറ്റല്ലെങ്കിലും കാക്കകള്‍ ഇതുവരെ തന്നോട് ക്ഷമിക്കാന്‍ തയ്യാറായിട്ടില്ല.

READ ALSO: കരിഞ്ചന്തയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് : ഉത്സവ സീസണുകളില്‍ കൊയ്ത്ത് : 33 പേര്‍ അറസ്റ്റില്‍

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേവത്ത് വീട്ടില്‍ നിന്നിറങ്ങുമ്പോഴെല്ലാം, കാക്കകള്‍ കുതിച്ചുകയറുകയും അയാളുടെ ശരീരത്തിലും തലയിലും കൊത്തുകയും ചെയ്യും. കൈയിലും തലയിലും നിരവധി പരിക്കുകള്‍ ഉണ്ട്. തുടക്കത്തില്‍ ഇയാള്‍ ആക്രമണങ്ങളെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ പ്രതികാര കാക്കകള്‍ മറ്റാരെയും ആക്രമിക്കുന്നില്ലെന്ന് പെട്ടെന്നുതന്നെ അയാള്‍ മനസ്സിലാക്കി, തന്നെ മാത്രമാണ് കാക്കകള്‍ ഉപദ്രവിക്കുന്നതെന്ന്. കാക്കകളുടെ മുഖം തിരിച്ചറിയല്‍ ശക്തിയെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെടുന്നു. എന്തായാലും ഒരിക്കല്‍ കാക്കകള്‍ തന്നോട് ക്ഷമിക്കുമെന്ന് തന്നെ ഇയാള്‍ വിശ്വസിക്കുന്നു.

READ ALSO: അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കാറുണ്ടോ? നിങ്ങള്‍ അപകടത്തിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button