Latest NewsUAENewsGulf

യുഎഇയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിൽ തീപിടിത്തം : ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

ഷാര്‍ജ: സ്കൂള്‍ ബസിൽ തീപിടിത്തം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഷാര്‍ജയിലെ കല്‍ബയിൽ ചൊവ്വാഴ്ച രാവിലെ 6.30ന് കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. കല്‍ബയില്‍ വില്ലകളുടെ സമീപത്തുവെച്ച് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി എല്ലാ കുട്ടികളെയും പുറത്തിറക്കി. ശേഷം പെട്ടെന്ന് തന്നെ  ബസിൽ തീ ആളിക്കത്തുകയും ചെയ്തു. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ്, ഡിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ വില്ലകളിലേക്ക് തീ പടരാതെ നിയന്ത്രിക്കുകയും ചെയ്തു.

Also read : മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മറ്റൊരു ബസ് എത്തിച്ച് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയി. പരിശീലനം സിദ്ധിച്ച ഡ്രൈവറുടെ സമയോചിത ഇടപെടലാണ് കുട്ടികള്‍ക്ക് തുണയായതെന്നും തീപിടുത്തത്തെക്കുറിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button