Latest NewsArticleIndiaNews

സരസ്വതി ദേവിയുടെ തിരുസന്നിധാനത്ത് ലക്ഷ്മി ദേവതയും കടന്നു വന്നപ്പോള്‍

– അഞ്ജു പാര്‍വതി പ്രഭീഷ്

സരസ്വതികടാക്ഷം ആവോളം ലഭിച്ചിട്ടും കുബേരപ്രീതി ലഭിക്കാതെ വറുതിയുടെ കടലാഴങ്ങള്‍ താണ്ടുന്ന ജീവിതങ്ങള്‍ ഒരുപാടുണ്ട് ഈ ഭൂമിയില്‍.എന്നിരുന്നാലും ദൈവികകടാക്ഷം ലഭിച്ച ഇക്കൂട്ടരെ കണ്ടില്ലെന്നു നടിക്കാന്‍ ഈശ്വരനാവില്ലല്ലോ.അതിനാല്‍ തന്നെ ദൈവം തന്റെ മാലാഖമാരെ ഭൂമിയിലേയ്ക്ക് പലരൂപത്തിലും ഭാവത്തിലും അയയ്ക്കാറുണ്ട്.ചിലപ്പോഴെങ്കിലും ദൈവത്തിന്റെ കരങ്ങള്‍ വെര്‍ച്വല്‍മീഡിയ വഴി ചിലരെയൊക്കെ അനുഗ്രഹിച്ചു ചേര്‍ത്തുപ്പിടിക്കാറുണ്ട്.ഈണം തെറ്റിയ ജീവിതത്തില്‍ ഇടറാത്ത സ്വരം മാത്രം കൂട്ടുണ്ടായിരുന്ന ഒരമ്മയ്ക്ക് മേഘമല്‍ഹാര്‍ രാഗം പെയ്ത പോലെ ഈശ്വരാനുഗ്രഹം വര്‍ഷിച്ചപ്പോള്‍ ഒരൊറ്റ നിമിഷം കൊണ്ട് അവര്‍ ലക്ഷ്മീദേവിയുടെ പ്രിയപ്പെട്ടവളായി മാറിയ കഥയാണ് റാണു മരിയ മണ്ഡലിന്റേത്.

READ ALSO: ബംഗളൂരില്‍ വ്യാപക അക്രമവും പ്രതിഷേധവും : കേരളത്തില്‍ നിന്ന് ബംഗൂരുവിലേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

സോഷ്യല്‍ മീഡിയ ജീവിതം നല്കിയ താരങ്ങള്‍ മലയാളിക്ക് ഒട്ടും പുതുമയല്ല.2012ലെ ഒരു ചിങ്ങമാസത്തില്‍ വടശേരിക്കരഗ്രാമത്തിലെ ഒരു കൊച്ചു വീട്ടില്‍ ഒരുച്ചനേരത്ത് മകനെ ഒക്കത്തുവച്ച് രാജഹംസമേയെന്നു പാടി മകനെ ഉറക്കാന്‍ നോക്കിയ ഒരു യുവതി പിന്നീട് ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയായി മാറിയതിനു നമ്മള്‍ സാക്ഷ്യം വഹിച്ചിരുന്നു.നിനച്ചിരിക്കാതെ ചന്ദ്രലേഖയെന്ന വീട്ടമ്മയെ തേടിയെത്തിയത് ഒരു സാധാരണ വീട്ടമ്മക്ക് സ്വപ്നം കാണാനാവാത്ത അസുലഭ നേട്ടങ്ങളായിരുന്നു.എന്നാല്‍ ചന്ദ്രലേഖയെ പോലെയല്ല റാണു മണ്ഡലെന്ന തെരുവുഗായികയുടെ ജീവിതം.പല്ലവിയില്‍ ദാരിദ്ര്യവും കഷ്ടപ്പാടും അനുപല്ലവിയില്‍ അനാഥത്വവും അല്ലലുകളും മാത്രം ശ്രുതി മീട്ടിയിരുന്നൊരു ജീവിതമായിരുന്നു അവരുടേത്.

കൊല്‍ക്കത്തയിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ജുലൈ 21 നു റാണുവിനു മുന്നില്‍ ദൈവത്തിന്റെ ദൂതനായി പ്രതൃക്ഷനായത് അതീന്ദ്രചക്രവര്‍ത്തിയെന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു.റാണുവിന്റെ പാട്ടാകുന്ന ജീവിതത്തിലെ സുന്ദരമായൊരു നോട്ടായിരുന്നു അതീന്ദ്രയുടെ മൊബൈല്‍.ഷോര്‍ എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌കര്‍ പാടിയ ഏക് പ്യാര്‍ കാ നഗ്മ ഹേ എന്ന പാട്ട് കഷ്ടിച്ച് ഒരു മിനിറ്റുമാത്രം പാടിയ റാണുവിനെയും പാട്ടിനെയും തന്റെ മൊബൈലിലൂടെ പകര്‍ത്താന്‍ അതീന്ദ്രയെ തോന്നിപ്പിച്ചത് ദൈവികമായ ഇടപെടല്‍ മാത്രമായിരുന്നിരിക്കണം.മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന രാണുവിന്റെ വീഡിയോ വൈറലായതോടെ രാജ്യം അന്വേഷിച്ചത് ഇവര്‍ ആരെന്നായിരുന്നു.

READ ALSO: ഗാര്‍ഹിക പീഡനം : പ്രമുഖ നടന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി

മുഷിഞ്ഞവേഷവും പാറിപ്പറന്ന മുടികളുമുള്ള വൃത്തിഹീനയായ റാണു മണ്ഡല്‍ എന്ന വനിത ചുരുങ്ങിയ നാളുകള്‍കൊണ്ട് ബോളിവുഡില്‍ സെന്‍സേഷനായി മാറിയപ്പോള്‍ വിസ്മയമുണര്‍ത്തുന്ന അവരുടെ ജീവിതകഥ അവിശ്വസനീയവും അതോടൊപ്പം അത്ഭുതാവഹവുമായി മാറി ഒരു ജനതയ്ക്കാകമാനം. 1960 നവംബര്‍ 5 നു പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗറിനടുത്തുള്ള കാര്‍ത്തിക് പാഡാ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ ദരിദ്രകുടുംബത്തിലാണ് റാണു ജനിച്ചത്. പിതാവിന് സൈക്കിളില്‍ വീടുവീടാന്തരം കൊണ്ടുപോയി തുണി വില്‍ക്കുന്ന തൊഴിലായിരുന്നു.റാണു അധികം പഠിച്ചില്ല. ചെറു പ്രായത്തില്‍ത്തന്നെ ആദ്യം മാതാവും പിന്നീട് പിതാവും അവര്‍ക്കു നഷ്ടപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണയില്‍ വളര്‍ന്ന റാണു വിന്റെ ഭാരം ഒഴിവാക്കാനായി അവരെ പതിമൂന്നാമത്തെ വയസ്സില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള ബാബു മണ്ഡലിനു വിവാഹം ചെയ്തുകൊടുത്തു. അതില്‍ ഒരു മകളുണ്ടായി. ബാബു മണ്ഡല്‍ ഭാര്യയേയും മകളെയും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. ജോലിക്കു പോകാതെ മദ്യപാനമായിരുന്നു അയാളുടെ സ്ഥിരം പരിപാടി.ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ജന്മസിദ്ധമായി തനിക്കുലഭിച്ച പാടാനുള്ള സിദ്ധി റാണു ഉപയോഗപ്പെടുത്തി. സമീപത്തുള്ള ക്ലബ്ബില്‍ പാട്ടുപാടാന്‍ സ്ഥിരമായിപ്പോയി. അതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ന്നത്. പക്ഷേ അതുമൂലം ആ കുടുംബബന്ധം തകര്‍ന്നു. ക്ലബ്ബില്‍ പാട്ടും അഴിഞ്ഞാട്ടവുമായി നടക്കുന്ന ഒരുവളെ തനിക്കാവശ്യമില്ലെന്നു പറഞ്ഞു ഭര്‍ത്താവ് ബന്ധമുപേക്ഷിച്ചുപോയി.

പിന്നീട് ക്ലബ്ബില്‍വച്ചു പരിചയപ്പെട്ട മുംബയില്‍ ഷെഫായി ജോലിചെയ്യുന്ന ബബുലു മണ്ഡലുമായി റാണു അടുത്തു. രണ്ടായിരത്തില്‍ അദ്ദേഹത്തെ വിവാഹം കഴിച് അവര്‍ മുംബൈക്ക് പോയി. അവിടെ ചിലസിനിമാക്കാരുടെ വീടുകളില്‍ അവര്‍ ജോലിക്കു നിന്നു .പാചകവും കുട്ടികളെ നോക്കുന്നതുമായിരുന്നു ജോലികള്‍.
ഭര്‍ത്താവുമൊത്ത് സുഖജീവിതമായിരുന്നു അവിടെ. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടാവുകയും ചെയ്തു.2004 ല്‍ ഭര്‍ത്താവ് ബബ്ലുവിന്റെ ആകസ്മിക മരണമേല്പിച്ച ആഘാതം അവരെ ആകെത്തളര്‍ത്തിക്കളഞ്ഞു. മൂന്നു മക്കളുമായി എന്തുചെയ്യും എങ്ങോട്ടുപോകും എന്നൊരു ലക്ഷ്യവുമില്ലാതെ അവര്‍ ഒടുവില്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങി. ബന്ധുക്കളെല്ലാം പൂര്‍ണ്ണമായി അവരെ കൈവിട്ടു. കുട്ടികളുമായി ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയില്‍ക്കഴിഞ്ഞ അവര്‍ക്ക് ന്യൂറോളജിക്കല്‍ സിസോര്‍ഡര്‍ പിടിപെട്ടു. പലപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ പെരുമാറാന്‍ തുടങ്ങി.വീടുവിട്ടുപോകുകയും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡ് കളിലും ലോക്കല്‍ ട്രെയിനുകളിലും പാട്ടുപാടി ഭിക്ഷ യാചിക്കാനും തുടങ്ങി.റാണുവിന്റെ ഈ അവസ്ഥകണ്ട് നാട്ടുകാരിടപെട്ടു ഇളയകുട്ടികളെ അവരുടെ അച്ഛന്റെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു. അപ്പോഴും മൂത്തമകള്‍ സ്വാതി കൂടെയായിരുന്നു. റാണുവിന്റെ ജീവിതരീതികള്‍ മകള്‍ക്കിഷ്ടമായിരുന്നില്ല.

READ ALSO: വാങ്ങിയത് നാല് ദിര്‍ഹത്തിന്റെ ഫ്‌ളവര്‍ വേസ്; പക്ഷേ യഥാര്‍ത്ഥ മൂല്യം അറിഞ്ഞപ്പോള്‍ അമ്പരന്ന് ഉടമ

തെരുവുകളിലും റെയില്‍വേസ്റ്റേഷനുകളിലും പാട്ടുപാടി ഭിക്ഷയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടു. പലപ്പോഴും മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന റാണു മകളെ ഉപദ്രവിക്കുന്നതും പതിവായി. ഒടുവില്‍ 10 കൊല്ലം മുന്‍പ് മകള്‍ അമ്മയെ ഉപേക്ഷിച്ചുപോയി.തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് മകള്‍ സ്വാതി വിവാഹം കഴിച്ചത്. അതില്‍ ഒരു കുട്ടിയുണ്ട്. മകളുടെ ആ ബന്ധവും തകര്‍ന്നു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്വാതി ഒരു ചെറിയ സ്റ്റേഷനറിക്കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അമ്മ റാണു റെയില്‍വേസ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടുപാടി ഒരു ഭ്രാന്തിയെപ്പോലെ ജീവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു.

ഒരു നേരത്തെ അന്നത്തിനായി ടെയിനുകളില്‍ തനിക്കു ദൈവികമായി ലഭിച്ച സ്വരത്തെ ഉപയോഗപ്പെടുത്തി ജീവിച്ച അവര്‍ ഒരു മിനിറ്റു പാടിയ ഒരു പാട്ടിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാപ്തയായി കഴിഞ്ഞു. സല്‍മ

Tags

Related Articles

Post Your Comments


Back to top button
Close
Close