Latest NewsIndia

ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ബസിനു കല്ലെറിഞ്ഞു

ക​ന​ക​പു​ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​താ​യും ഒ​രു ബ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്ത​തായും റി​പ്പോ​ര്‍​ട്ടു​ണ്ട്

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ ബെംഗളുരുവില്‍ കോൺഗ്രസ് പ്രവർത്തകരുടെ ​വ്യാപ​ക പ്ര​തി​ഷേ​ധം. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ ബം​ഗ​ളൂ​രു-​മൈ​സൂ​രു പാ​ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ക​ന​ക​പു​ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​താ​യും ഒ​രു ബ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്ത​തായും റി​പ്പോ​ര്‍​ട്ടു​ണ്ട്. സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​.

ബു​ധ​നാ​ഴ്ച ക​ര്‍​ണാ​ട​ക​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലാ​ണ് നാ​ലു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ശി​വ​കു​മാ​റി​നെ എ​ന്‍​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്.ശി​വ​കു​മാ​ർ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ഡി പ​റ​യു​ന്നു. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ഇ​ഡി ശി​വ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ൽ​നി​ന്നും പ​രി​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന ശി​വ​കു​മാ​റി​ന്‍റെ ആ​വ​ശ്യം ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി ശി​വ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യ​ലി​നു ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ശി​വ​കു​മാ​റി​നെ വെ​ള്ളി​യാ​ഴ്ച നാ​ലും ശ​നി​യാ​ഴ്ച എ​ട്ടു മ​ണി​ക്കൂ​റും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button