Latest NewsNewsInternational

ആണവായുധ നയം; ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈന്യം

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. തങ്ങളുടെ ആയുധങ്ങള്‍ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യത്തിന് അനുസരിച്ചായിരിക്കുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്.

Read also:  വിഷപാമ്പുകളെ അയച്ച്‌ പ്രധാനമന്ത്രി മോദിയേയും ഇന്ത്യക്കാരേയും കൊല്ലുമെന്ന് പാക് ഗായിക റാബി പിര്‍സാദ (വീഡിയോ)

Tags

Related Articles

Post Your Comments


Back to top button
Close
Close