Latest NewsNewsIndia

അ​വ​ര്‍ കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ കാ​ര​ണം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്? വിമർശനവുമായി ശശി തരൂർ

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​നു വോ​ട്ട് ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം ബി​ജെ​പി​യി​ലേക്ക് പോയെന്ന വിമർശനവുമായി കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍. ഞാ​ന്‍ മോ​ദി​യെ സ്തു​തി​ക്കു​ക​യ​ല്ല ചെ​യ്ത​ത്. 2014, 2019 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നു 19 ശ​ത​മാ​നം വോ​ട്ടാ​ണു ല​ഭി​ച്ച​തെന്നും മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജെ​പി​ക്കു 2014-ല്‍ 31 ​ശ​ത​മാ​ന​വും 2019-ല്‍ 37 ​ശ​ത​മാ​ന​വും വോ​ട്ട് കി​ട്ടിയെന്നും തരൂർ പറയുകയുണ്ടായി. കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വോ​ട്ടു​ക​ളാ​ണു ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കണമെന്നും തെ​റ്റു​ക​ളും വീ​ഴ്ച​ക​ളും മ​ന​സി​ലാക്കി സ്വയം തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: മോ​ദി​യെ അ​നു​കൂ​ലി​ച്ച്‌ ന​ട​ത്തി​യ പ്ര​സ്താ​വ​ന; എല്ലാം അടഞ്ഞ അധ്യായമെന്ന് ശ​ശി ത​രൂ​ര്‍

അ​വ​ര്‍ കോ​ണ്‍​ഗ്ര​സി​നെ ഉ​പേ​ക്ഷി​ച്ച​തി​ന്‍റെ കാ​ര​ണം എ​ന്തു​കൊ​ണ്ടു മ​ന​സി​ലാ​ക്കു​ന്നി​ല്ല?. എ​ന്താ​ണു വോ​ട്ട​ര്‍​മാ​രെ ആ​ക​ര്‍​ഷി​ച്ച​തെ​ന്നു മ​ന​സി​ലാ​ക്കാ​നാ​ണ് പ​റ​ഞ്ഞ​ത്. എ​ങ്ങ​നെ​യാ​ണ് അ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ പോ​കു​ന്ന​തെ​ന്നും വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ച്ച ഘ​ട​കം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button