Latest NewsKeralaIndia

റോഡ് നിയമം പാലിക്കണമെന്ന് രാവിലെ മറ്റുള്ളവർക്ക് ഉപദേശം നൽകി പോസ്റ്റിട്ടു, ഉച്ചക്ക് ഹെല്‍മെറ്റില്ലാതെ പിടിയില്‍!

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് കാസര്‍കോട് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അതേദിവസം ഉച്ചക്ക് നടന്ന വാഹനപരിശോധനയില്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് കാസര്‍കോട് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസര്‍കോടാണ് കൗതുകകരവും രസകരവുമായ ഈ സംഭവം.ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്‌സ് ആപില്‍ പോസ്റ്റിട്ടിരുന്നുവെന്നും പൊലീസിനോട് തുറന്നുപറഞ്ഞ യുവാവ് പിഴയില്‍ നിന്നും ഊരാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ ഒരു വിട്ടുവീഴ്‍ചക്കും പൊലീസ് തയ്യാറായില്ല. പുതിയ നിയമപ്രകാരം പിഴയീടാക്കുകയും ചെയ്‍തു. 1,000 രൂപയാണ് ഹെല്‍മറ്റ് വെക്കാത്തതിന് പുതുക്കിയ പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button