Latest NewsNewsIndia

മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍, വിമാനങ്ങള്‍ റദ്ദാക്കി

മുംബൈ: ജനജീവിതം ദുരിതത്തിലാക്കി മുംബൈയില്‍ വീണ്ടും കനത്തമഴ. മഴയില്‍ നഗരം നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിലമര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റി. 30 വിമാന സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയിരിക്കുന്നത്. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.

ALSO READ: എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ : പാര്‍ട്ടിയുടെ അന്വേഷണം തൃപ്തികരം :അപമര്യാദയായി പെരുമാറിയത് ആരെന്ന് ഫോണിലൂടെ വ്യക്തം

നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്നും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലും മഴ ഉണ്ടാകുമെങ്കിലും ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച തുടങ്ങിയ മഴ ബുധനാഴ്ച രാവിലെ മുതല്‍ ശക്തിയായി പെയ്യാന്‍ തുടങ്ങിയതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.

ALSO READ: കേരളം തീവ്രവാദികളുടെ പിടിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവ് : ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേയ്ക്ക് വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും എത്തിയ്ക്കുന്നു

കുര്‍ള, ചുനഭട്ടി, സയണ്‍, കിങ് സര്‍ക്കിള്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്‌ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങി ഏറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. ചിലയിടങ്ങളില്‍ മൂന്നു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ 100 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button