Latest NewsKeralaNews

അതിരുവിട്ട ഓണാഘോഷം : ജീ​പ്പ് ഓ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍

പാ​ലോ​ട്: കോ​ള​ജ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍​റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ജീ​പ്പ് ത​ട്ടി വ​ഴി​യാ​ത്ര​ക്കാ​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥിയെ അറസ്റ്റ് ചെയ്‌തു. പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി മു​ഹ്സിനെയാണ് അറസ്റ്റ് ചെയ്‌തത്‌. തി​രു​വ​ന​ന്ത​പു​രം പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. അതേസമയം സംഭവത്തിൽ കേസെടുത്തതായി കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Read also ;ഓണാഘോഷം അതിരുവിട്ടു; ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്ക്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അതിരുവിട്ട ഓണാഘോഷം : പോലീസ് കേസെടുത്തു..
അതിരുവിടാതെ , അപകടങ്ങൾ ഉണ്ടാക്കാതെ
ഓണാഘോഷങ്ങൾ സംഘടിപ്പിക്കുവാൻ ശ്രദ്ധിക്കുക

ഓണക്കാലമാണ്.. കലാലയങ്ങളിൽ ഓണാഘോഷങ്ങളും പൊടിപൊടിക്കുകയാണ്. എന്നാൽ ചിലയിടങ്ങളിൽ ആഘോഷങ്ങൾ അതിരു കടന്ന് പൊതുജനശല്യമാവുകയും അപകടങ്ങൾ ഉണ്ടായതായും റിപോർട്ടുണ്ട്. പാലോട്∙പെരിങ്ങമ്മല ഇക്ബാൽ കോളജിൽ പൊലീസിന്റെ നിർദേശം മാനിക്കാതെ റോഡിൽ ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് ഇക്ബാൽ കോളജിലെ വിദ്യാർഥികളടക്കം കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെ കേസെടുത്തു. പ്രകടനം അതിരുവിട്ടതിനെ തുടർന്ന് പറഞ്ഞു വിലക്കിയെങ്കിലും ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി ഘോഷയാത്ര നടത്തുകയും റോഡിൽ ബൈക്ക് റൈസിങിലൂടെ അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ഘോഷയാത്രയിലെ ജീപ്പ് തട്ടി ടൂവീലർ യാത്രക്കാർക്കു പരുക്കേല്ക്കുകയും ചെയ്തതിനാലാണ് പോലീസ് കേസ് എടുത്തത്.

അതിരുവിടാതെ , അപകടങ്ങൾ ഉണ്ടാക്കാതെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുവാൻ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button