Latest NewsNewsCars

മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി നിരത്തൊഴിയുന്നു

മുംബൈ: മഹീന്ദ്രയുടെ ജനപ്രിയ എസ് യു വി എന്ന പേരെടുത്ത ബൊലേറോ നിരത്തൊഴിയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ.

ALSO READ: അമേരിക്ക വ്യക്തമാക്കി,നാല് കുറ്റവാളികളെ ഭീ​ക​ര​രാ​യി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

തൊണ്ണൂറുകളില്‍ മഹീന്ദ്രയുടെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് പതിമൂന്ന് വര്‍ഷം മുമ്പ് കമ്പനി ബൊലേറോയ്ക്ക് രൂപം കൊടുക്കുന്നത്.

63 bhp കരുത്തും 195 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു ഇത്. അഞ്ച് സ്പീഡാണ് ട്രാൻസ്‍മിഷന്‍. പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിൾ അസസ്മെന്റ് പ്രോഗ്രാം) സുരക്ഷാ മാനദണ്ഡങ്ങളും ഈ തീരുമാനത്തിലേക്ക് നയിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വർഷങ്ങളായി ബൊലേറോ നിരയുടെ ഭാഗമായിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പിൻവലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു

അതേസമയം, അടുത്തിടെ കൂടുതല്‍ സുരക്ഷകളോടെ അവതരിപ്പിച്ച ബൊലേറോ പവർ പ്ലസ് വിപണിയിൽ തുടരും. എംഹോക്ക് D70 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 71 bhp കരുത്തും 195 Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button