KozhikodeKeralaNattuvarthaLatest NewsNews

വിവാദ പരാമര്‍ശം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ പിൻവലിച്ചു

കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ ശിവൻ തടയാൻ ശ്രമിച്ചുവെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

താൻ ഐഎസ്ആർഒ ചെയർമാനായി എത്തുന്നത് തടയാൻ മുൻ ചെയർമാനായ കെ ശിവൻ ശ്രമിച്ചിരുന്നുവെന്നും മൂന്ന് വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചുവെന്നും ആത്മകഥയിൽ പറയുന്നു. ഈ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മകഥ പിന്‍വലിക്കുന്നത്. കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ആയിരുന്നു ആത്മകഥയുടെ പ്രസാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button