Latest NewsNews

നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസുകാർ പഠിച്ചെങ്കിൽ എത്ര നന്നായേനെ; ടിപി സെൻകുമാർ

തിരുവനന്തപുരം: തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് മറുപടി നൽകിയ എസ്ഐ അമൃത് രംഗനെ അഭിനന്ദിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനവുമായി രംഗത്തെത്തിയത്. എസ്ഐ അമൃത് രംഗനു തന്റെ സല്യൂട്ടെന്നും നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസ്കാർ പഠിച്ചെങ്കിൽ കേരള പൊലീസ് എത്ര നന്നായേനെയെന്നും സെൻകുമാർ പറഞ്ഞു.

Read also: എസ്‌ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ : പാര്‍ട്ടിയുടെ അന്വേഷണം തൃപ്തികരം :അപമര്യാദയായി പെരുമാറിയത് ആരെന്ന് ഫോണിലൂടെ വ്യക്തം

അതേസമയം, എസ്ഐ അമൃത് രംഗനെതിരെ സക്കീർ ഹുസൈൻ വീണ്ടും രംഗത്തെത്തുകയുണ്ടായി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ്ഐയുടെ സ്ഥിരം പരിപാടിയാണെന്ന് സക്കീർ ഹുസൈൻ ആരോപിച്ചു. മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശ്ശേരി എസ്ഐ റെക്കോർഡ് ചെയ്യാറുണ്ടെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. ഇതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button