Latest NewsNewsInternational

44 ഇ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ളം​ബോ: ഇ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീ​ല​ങ്ക​യി​ല്‍ താമസിച്ച 44 ഇ​ന്ത്യ​ക്കാ​രെയാണ് ഇ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റു​ചെ​യ്തത്. കൊ​ളം​ബോ ന​ഗ​ര പ്രദേശത്തെ സ്ലേ​വ് ഐ​ല​ന്‍​ഡി​ലെ നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന​ 25നും അൻപതിനും പ്രായമുള്ള പു​രു​ഷ​ന്മാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വരെന്ന് ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Also read : ഒഴുകിയെത്തിയത് പതിനായിരങ്ങൾ; യു എ ഇ യിലെ സഫാരി മാൾ നാടിന് സമർപ്പിച്ചു

അ​റ​സ്റ്റി​ലാ​യ​വ​രെ മി​രി​ഹാ​നാ ത​ട​ങ്ക​ല്‍ പാ​ള​യ​ത്തി​ലേ​ക്കു കൈ​മാ​റി​. ഇ​വ​ര്‍​ക്ക്‌ കൃ​ത്യ​മാ​യി ശ​ന്പ​ളം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി.അതോടൊപ്പം തന്നെ മ​റ്റൊ​രു കേ​സി​ല്‍ ഇ​തേ നി​ര്‍​മാ​ണ സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ ജോ​ലി ചെ​യ്ത 18 ഇ​ന്ത്യാ​ക്കാ​രു​ടെ വീ​സ ക​ണ്ടു​കെ​ട്ടി​യ​താ​യും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് ടൂറിസ്റ്റ് വിസ കാ​ല​വ​ധി ക​ഴി​ഞ്ഞു ത​ങ്ങി​യ​ ഇ​ന്ത്യ​ക്കാ​രാ​യ അ​ഞ്ചു സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 27 പേ​ര്‍ ജാ​ഫ്ന​യി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button