Latest NewsNewsIndia

പ്രശസ്ത എ​ഴു​ത്തു​കാ​ര​ൻ അ​ന്ത​രി​ച്ചു

മും​ബൈ: പ്രശസ്ത എ​ഴു​ത്തു​കാ​ര​ൻ കി​ര​ൺ ന​ഗാ​ർ​ക്ക​ർ (77) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെച്ചായിരുന്നു അന്ത്യം. ഈ ​ആ​ഴ്ച ആ​ദ്യം മ​സ്തി​ഷ്ക്ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യതിനെ തുടർന്ന് അ​ദ്ദേ​ഹം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 1942 ൽ ​മും​ബൈ​യി​ലാ​യി​രു​ന്നു ജ​ന​നം. നോ​വ​ലി​സ്റ്റ്, നാ​ട​ക​കൃ​ത്ത്, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​ണ്. മ​റാ​ഠി-​ഇം​ഗ്ലീ​ഷ് ഭാഷകളിലായിരുന്നു ഇദ്ദേഹത്തിന്റെ രചന.

Also read : ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റില്‍ മൂന്നാംതവണയും ദയനീയ തോല്‍വി

32 ാം വ​യ​സി​ൽ മ​റാ​ത്തി​യിലായിരുന്നു ആദ്യ നോവൽ രചിച്ചത്. സാ​ത് സ​ക്കം ത്രെ​ച്ചാ​ലി​സ് (1974), രാ​വ​ൺ ആ​ൻ​ഡ് എ​ഢി (1994), കു​ക്കോ​ൾ​ഡ് (1997) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. 2001-ൽ ​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം നേടിയിരുന്നു. 2018-ൽ ഇദ്ദേഹം ‘​മീ ടൂ’ ​ആ​രോ​പ​ണ​ വിധേയനായിരുന്നു. മൂ​ന്ന് വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഗാ​ർ​ക്ക​ർക്കെതിരെ ആ​രോ​പ​ണവുമായി രംഗത്തെത്തിയത്. എന്നാൽ ഈ ആരോപണം ന​ഗാ​ർ​ക്ക​ർ നി​ഷേ​ധി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button