Latest NewsKeralaIndia

കെ കരുണാകരന്‍ സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ പണം കിട്ടാനുള്ള കരാറുകാരൻ ജീവനൊടുക്കിയ നിലയിൽ: പരാതിയുമായി ബന്ധുക്കൾ

ചെറുപുഴ: കണ്ണൂരില്‍ കെ കരുണാകരന്‍ സ്മാരക ആശുപത്രി കെട്ടിടം നിര്‍മ്മിച്ച കരാറുകാരന്‍ മരിച്ച നിലയില്‍. ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഇദ്ദേഹത്തിന് 1.4 കോടി രൂപ കിട്ടാനുണ്ടായിരുന്നു. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് പരാതി. എന്‍ജിനിയര്‍ കൂടിയായ ചെറുപുഴ ചൂരപ്പടവിലെ ജോസഫ് മുതുപാറക്കുന്നേലിനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ആശുപത്രി കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരു കൈകളുടെയും വലതുകാലിന്റെയും ഞരമ്പുകള്‍ മുറിഞ്ഞ് ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി ജോസഫിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.ആശുപത്രി പണിത തുക നല്‍കാമെന്ന് പറഞ്ഞു. ബുധനാഴ്ച സിഐഎഡിയുടെ ഭാരവാഹികള്‍ ജോസഫിനെ ആശുപത്രിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. അന്ന് വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

2012 ലാണ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മണം ആരംഭിച്ചത്. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പേരിലായിരുന്നു ആശുപത്രി. പിന്നീട് ഭാരവാഹികള്‍ ചെറുപുഴ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്‌മെന്റ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനി രൂപീകരിച്ച്‌ ആശുപത്രി അതിന് കീഴിലാക്കി. ഇവരുടെ നിർദ്ദേശപ്രകാരമാണ് ജോസഫ് ഇവിടെയെത്തിയത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് ജോസഫ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

തിരിച്ചു വരാതായതോടെ ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷമാണ് മരണവിവരം അറിഞ്ഞത്. വൈകുന്നേരം അഞ്ചുവരെ ആശുപത്രിയില്‍ ഉണ്ടായിരുന്നതായി വാച്ച്‌മാന്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button