Latest NewsNewsIndia

റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രിക്കാന്‍ സ്ഥലത്ത് എട്ട് ഫയര്‍ ടെന്‍ഡറുകളെത്തി.

READ ALSO: സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥയ്ക്കു കാരണം ആരെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍

ന്യഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ എട്ടാം പ്ലാറ്റ്‌ഫോമില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാറ്റ്‌ഫോം നമ്പര്‍ 7-8 ലെ ട്രെയിനിന്റെ പവര്‍ കാറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചണ്ഡിഗഡ്-കൊച്ചുവള്ളി എക്‌സ്പ്രസിന്റെ പിന്‍ പവര്‍ കാറിലാണ് തീപിടിത്തമുണ്ടായതെന്ന് ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. അഗ്‌നിശമന സേന സ്ഥലത്തുണ്ടെന്നും തീ കെടുത്തുകയാണെന്നും ഇന്ത്യന്‍ റെയില്‍വേ കൂട്ടിച്ചേര്‍ത്തു.

READ ALSO: പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ ഇരിക്കുന്നതെ ഉള്ളു; ലവ് ആക്ഷന്‍ ഡ്രാമയെക്കെതിരെ പോസ്റ്റിട്ടവരുടെ സ്‌ക്രീന്‍ഷോട്ടുകളുമായി അജു വര്‍ഗീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button