Latest NewsNewsIndia

വാഹനാപകടത്തിനു പിന്നിൽ ആരെന്ന് മൊഴി നൽകി ഉന്നാവ് പെൺകുട്ടി

ഉന്നാവ് :  വാഹനാപകടത്തിനു പിന്നിൽ താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറെന്ന് മൊഴി നൽകി ഉന്നാവ് പെൺകുട്ടി. തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു കുൽദീപിന്റെ ലക്ഷ്യം. ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടം. ഇതിനു മുൻപ് കുൽദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

Also read : ഉന്നാവ് കേസ്; ആരോപണ വിധേയനായ കുൽദീപ് സെൻഗാറിനെ പിന്തുണച്ച് ബിജെപി എംഎൽഎ

കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥർ വാഹനാപകടത്തില്‍ പരിക്കേറ്റ് എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി രേഖപ്പെടത്തിയത്. പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടതോടെയാണ് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ 28-നായിരുന്നു റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അതിവേഗത്തിൽ വന്ന ട്രക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button