CricketLatest NewsNewsSports

നാല് മുൻനിര വിക്കറ്റുകൾ, തന്‍റെ ക്വാട്ട പൂർത്തിയാക്കാൻ അവസരം നൽകിയില്ല: പന്തിനെ വിമർശിച്ച് മുൻ താരങ്ങൾ

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പതനത്തിന് വഴിയൊരുക്കിയത് കുല്‍ദീപ് യാദവിന്‍റെ ബൗളിംഗ് പ്രകടനമായിരുന്നു. കഴിഞ്ഞ സീസണില്‍ അവസരം കിട്ടാതെ സൈഡ് ബെഞ്ചിലിരുത്തിയ പഴയ ടീമിനോട് കണക്കു തീര്‍ക്കുന്ന പ്രകടനമായിരുന്നു കുല്‍ദീപ് പുറത്തെടുത്തത്. കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യരുടെയും ബാബാ ഇന്ദ്രജിത്തിന്‍റെയും സുനില്‍ നരെയ്നിന്‍റെയും ആന്ദ്രെ റസലിന്‍റെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

നാല് മുൻനിര വിക്കറ്റുകൾ നേടിയിട്ടും കുല്‍ദീപ് യാദവിന് നാലോവർ നൽകാതിരുന്ന റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാലു വിക്കറ്റെടുത്തത്. ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ കുല്‍ദീപിന് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നു.

Read Also:- സഞ്ജു രാജസ്ഥാൻ നായകനായത് കേരള ക്രിക്കറ്റ് ടീമിന് വളരെ പ്രചോദനം നല്‍കുന്നതാണ്: സച്ചിന്‍

എന്നാല്‍, റിഷഭ് പന്ത് പിന്നീട് കുല്‍ദീപിന് പന്ത് നല്‍കാതിരുന്ന തീരുമാനം ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരൂഹതയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. ‘കുല്‍ദീപ് യാദവ് തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കിയില്ലെന്നത് ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വലിയ ദുരൂഹതയായി തുടരും. അതും മൂന്നോവറില്‍ നാലു വിക്കറ്റെടുത്തിട്ട്’ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button