CricketLatest NewsNewsSports

സഞ്ജു രാജസ്ഥാൻ നായകനായത് കേരള ക്രിക്കറ്റ് ടീമിന് വളരെ പ്രചോദനം നല്‍കുന്നതാണ്: സച്ചിന്‍

കൊച്ചി: രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജുവിനെ പ്രശംസിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ലെന്നും നിരവധി പ്രശംസകളും അതോടൊപ്പം വിമര്‍ശനങ്ങളും ക്യാപ്റ്റനെ തേടിയെത്തുമെന്നും സച്ചിന്‍ പറഞ്ഞു.

‘സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവന്‍ നന്നായി സ്‌കോര്‍ നേടുന്നു. ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ല. നിരവധി പ്രശംസകളും അതോടൊപ്പം വിമര്‍ശനങ്ങളും ക്യാപ്റ്റനെ തേടിയെത്തും’.

Read Also:- ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!

‘എനിക്കിത് കൃത്യമായി മനസിലാകും. കാരണം, ഞാന്‍ ആ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയവനാണ്. അവനെയോര്‍ത്ത് സന്തോഷിക്കുന്നു. സഞ്ജു രാജസ്ഥാൻ നായകനായത് കേരള ക്രിക്കറ്റ് ടീമിന് വളരെ പ്രചോദനം നല്‍കുന്നതാണ്’ സച്ചിന്‍ ബേബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button