CricketLatest NewsNewsSports

ബം​ഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ

മുംബൈ: ടി20 ലോകകപ്പ് സൂപ്പർ 12ൽ ബം​ഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരത്തിൽ റിഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്ന് മുൻതാരങ്ങളായ വിരേന്ദർ സെവാ​ഗും ഹർഭജൻ സിം​ഗും. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്റെ പരിക്കും ഓപ്പണർ കെഎൽ രാഹുലിന്റെ മോശം ഫോമും കാരണം പന്തിന് അവസരം നൽകണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്.

അതേസമയം, ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഓവലില്‍ നവംബര്‍ രണ്ടാം തിയതി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിന് തയ്യാറെടുക്കവേ അഡ്‌ലെയ്‌ഡിലെ കാലാവസ്ഥാ പ്രവചനമാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.

തിങ്കള്‍, ചൊവ്വാഴ്‌ച ദിനങ്ങളില്‍ അഡ്‌ലെയ്‌ഡില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. മത്സരദിനമായ ബുധനാഴ്‌ചയും മഴയ്ക്ക് സാധ്യതയുണ്ട്. മത്സരത്തെ മഴ തടസപ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളൂ. മത്സരത്തിന് തൊട്ടുമുമ്പോ മത്സരത്തിനിടയ്‌ക്കോ മഴ പെയ്‌താല്‍ പൊതുവേ ബാറ്റിംഗ് പിച്ചായ അഡ്‌ലെയ്‌ഡ് പിച്ചിന്‍റെ ഗതിയെന്താകുമെന്നാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തുന്നത്.

Read Also:- ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button