Latest NewsIndiaInternational

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബിജെപിയുമായി ചർച്ച നടത്തി, പാകിസ്താനുമായുള്ള ബന്ധത്തിൽ അതൃപ്തി അറിയിച്ച് അമിത് ഷാ

മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കാന്‍ ചൈന ശ്രമിച്ചാല്‍ അത് ഇന്ത്യക്ക് അതൃപ്തി ഉണ്ടാക്കും എന്നും ഇവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(സി.പി.സി) ക്ഷണം സ്വീകരിച്ച്‌ അവരുമായി കൂടിക്കാഴ്ച നടത്തി ഭാരതീയ ജനതാ പാര്‍ട്ടി പ്രതിനിധികള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് ചൈനയിലെത്തി കമ്മ്യൂണിറ്റ് പാര്‍ട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച വിഷയത്തെ സൂചിപ്പിച്ചുകൊണ്ട്, പ്രാദേശികമായ വിഷയങ്ങള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.

എന്നാല്‍ മറ്റൊരു രാജ്യത്തെ പിന്തുണയ്ക്കാന്‍ ചൈന ശ്രമിച്ചാല്‍ അത് ഇന്ത്യക്ക് അതൃപ്തി ഉണ്ടാക്കും എന്നും ഇവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.ഒക്ടോബര്‍ പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും സി.പി.സി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ്ങും തമ്മില്‍ തമിഴ് നാട്ടിലെ മാമല്ലപുറത്ത് വച്ച്‌ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത്.നല്ല ബന്ധം നിലനിര്‍ത്തുന്നതിനായി ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കേണ്ടതാണെന്ന് ബി.ജെ.പി അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ അറിയിച്ചു.

ആഗസ്റ്റ് 26നും സെപ്റ്റംബര്‍ ഒന്നിനുമാണ് ഈ കൂടിക്കാഴ്ച നടന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള കൂടിക്കാഴ്ച വീണ്ടും നടക്കുന്നത്. കൂടിക്കാഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്ത് ബി.ജെ.പി അംഗങ്ങള്‍ സി.പി.സി പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്. ചര്‍ച്ചയില്‍ വ്യാപാരക്കമ്മി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച പാര്‍ട്ടി, മരുന്ന് നിര്‍മ്മാണം, കൃഷി, വിനോദസഞ്ചാരം, എന്നീ രംഗങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഖ്യം വേണമെന്നും ബി.ജെ.പി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button