Latest NewsNewsIndia

കോണ്‍ഗ്രസ് നേതാവും 200 അനുയായികളും മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് നവീൻ നംബർദറും 200 അനുയായികളും ആം ആദ്മി പാർട്ടിയിൽ ചേർന്നു. സെപ്റ്റംബർ 7 ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ആം ആദ്മി പാർട്ടിയിൽ ചേര്‍ന്നത്.

രാജ്യസേവനം ചെയ്യുന്നതിനും വികസനത്തിനായി പ്രവർത്തിക്കുന്നതിനുമായി താൻ ആം ആദ്മി പാർട്ടിയിൽ ചേർന്നതായി നംബർദര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹിയില്‍ നടത്തിയ എല്ലാ പൊതുതാൽപര്യ പ്രവർത്തനങ്ങളിലും തനിക്ക് മതിപ്പുണ്ടെന്നും നംബർദര്‍ പറഞ്ഞു.

Related Articles

Post Your Comments


Back to top button