KeralaLatest NewsNews

10,000 രൂപയുടെ ഗ്ലാസുകള്‍ ഇറക്കാന്‍ 25,000 രൂപ ചോദിച്ച സിഐടിയു തൊഴിലാളികള്‍ക്ക് വീട്ടുടമയും ഭാര്യയും നല്‍കിയ മറുപടി ഇങ്ങനെ

കൊച്ചി : ചുമടിറക്കാന്‍ വലിയ തുക പറ്റുന്ന ചുമട്ടുതൊഴിലാളികളെ കുറിച്ച് നേരത്തെയും പരാതികളയുര്‍ന്നിരുന്നു. ഇപ്പോഴിതാ പഴയ ഗ്ലാസുകള്‍ ഇറക്കുന്നതിനു സിഐടിയു ചുമട്ടു തൊഴിലാളികള്‍ ചോദിച്ചത് അമിതകൂലിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊച്ചി ഇളംകുളം ജംഗ്ഷനിലാണ് സംഭവം. ചതുരശ്ര അടിയ്ക്ക് 10 രൂപ നിരക്കിലാണ് ഇവര്‍ കലൂരില്‍ നിന്ന് പഴയ ഗ്ലാസുകള്‍ വാങ്ങിയത്. എന്നാല്‍ ഇത് ഇറക്കാനായി സിഐടിയു തൊഴിലാളികള്‍ ചോദിച്ചത് ചതുരശ്ര അടിയ്ക്ക് 25 രൂപയും.

READ ALSO: ഏറ്റവും ജനത്തിരക്കുള്ള ചന്തയില്‍ ബോംബ് സ്‌ഫോടനം

പതിനായിരം രൂപയില്‍ താഴെ ചിലവില്‍ വന്ന സാധനത്തിനു 25000 രൂപയിലുമധികം കൂലി. 60 കിലോയോളം തൂക്കമുള്ള 58 ഗ്ലാസ്സുകളാണ് ഉണ്ടായിരുന്നത്. അമിതകൂലി ചോദിച്ചത് പോരാഞ്ഞ് മറ്റാരും ഗ്ലാസുകള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറയുകയുണ്ടായി. ഇതോടെ വീട്ടുടമയും, ഭാര്യയും സ്വന്തമായി ഗ്ലാസുകള്‍ ഇറക്കിയാണ് ഇതിന് മറുപടി നല്‍കിയത്. അതുവരെ ഗേറ്റിനു സമീപം നിലയുറപ്പിച്ച സിഐടിയു തൊഴിലാളികള്‍ വീട്ടുടമയെ പരിഹസിക്കുകയും, പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

READ ALSO: ‘മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ, എന്നാല്‍ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ’- ബാലചന്ദ്രമേനോന്റെ കുറിപ്പ് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button