KeralaLatest NewsNews

പമ്പയില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത സംഭവം : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും വനംവകുപ്പ് മന്ത്രിയും ഏറ്റുമുട്ടുന്നു

പത്തനംതിട്ട: പമ്പയില്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിക്കുന്ന വാട്ടര്‍ കിയോസ്‌കുകളുടെ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും വനംവകുപ്പും നേര്‍ക്കു നേര്‍. തൂണുകള്‍ തകര്‍ത്തത് വനംവകുപ്പാണെന്ന് ആരോപിച്ച് ബോര്‍ഡ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. വിഷയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പമ്പ സി.ഐയ്ക്കും പരാതി നല്‍കി.

ശബരിമലയിലെ ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ഇരുവിഭാഗവും ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൂണുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം, തൂണുകള്‍ തകര്‍ത്തത് തങ്ങളാണെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ട്. തീര്‍ത്ഥാടന കാലത്ത് കടകള്‍ക്കായി വിട്ടുനല്‍കിയ സ്ഥലത്ത് കോണ്‍ക്രീറ്റ് നിര്‍മ്മാണം നടത്തുന്നതിനോട് നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

പമ്പയില്‍ നിന്ന് വനത്തിനുള്ളിലൂടെ സന്നിധാനത്തേക്ക് റോപ് വേ നിര്‍മ്മിക്കുന്നതടക്കം വലിയ പദ്ധതികള്‍ വനംവകുപ്പ് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ മുടങ്ങിക്കിടക്കുകയാണ്.

അതേസമയം, ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വനംവകുപ്പ് മന്ത്രി കെ.രാജു പങ്കെടുക്കാതിരുന്നത് ധിക്കാരപരമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വനംവകുപ്പ് തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button