KeralaLatest NewsNews

തലസ്ഥാന നഗരിയില്‍ അമിതവേഗപ്പാച്ചിലില്‍ രണ്ടപകടങ്ങള്‍ : ഹോം ഗാര്‍ഡിന് ഗുരുതര പരിക്ക്

തിരുവനന്തപുരം :തലസ്ഥാന നഗരിയില്‍ അമിതവേഗപ്പാച്ചിലില്‍ രണ്ടപകടങ്ങള്‍, അപകടത്തില്‍. ഹോം ഗാര്‍ഡിന് ഗുരുതര പരിക്കേറ്റു. ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങിയ ഹോം ഗാര്‍ഡിനെ അമിതവേഗത്തിലെത്തിയ കാര്‍ പേരൂര്‍ക്കട എസ്എപി ക്യാംപിനു സമീപം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാലിനു സാരമായി പരുക്കേറ്റ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ പേരൂര്‍ക്കട പൊലീസ് പിടിച്ചെടുത്തു. പാറശാല ആര്‍ ടി ഒയുടെ കീഴിലുള്ള കൃഷ്ണമൂര്‍ത്തിയുടേതാണ് വാഹനം.

ശാസ്തമംഗലത്ത് തിരുവനന്തപുരം റജിസ്‌ട്രേഷന്‍ വാഹനമാണ് അപകടമുണ്ടാക്കിയത്. ബൈക്കിലിടിച്ചതിന് ശേഷം ബസ് സ്റ്റോപ്പിന്റെ തൂണിലും തട്ടി. തുടര്‍ന്ന് മറ്റൊരു ബൈക്കിലും കാറിലും തട്ടി. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് താക്കോലുമായി കടന്നുകളയുകയായിരുന്നു. മ്യൂസിയം പൊലീസെത്തി വാഹനം കെട്ടിവലിച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. രാജേഷ് ആര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ശാസ്ത്രമംഗലത്ത് അപകടമുണ്ടാക്കിയ കാര്‍. ഈ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഗുരുതരമല്ലെന്നും പൊലീസ് പറഞ്ഞു. രണ്ടു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. മദ്യപിച്ചത് പിടിക്കപ്പെടാതിരിക്കാനാണ് കാര്‍ ഉപേക്ഷിച്ച് രണ്ടു പേരും കടന്നതെന്നാണ് പൊലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button