KeralaLatest NewsNews

ഹൃദ്യ മധുരമായി ഈസ്റ്റ് കോസ്റ്റ് കുടുംബ സൗഹൃദ ഓണാഘോഷ സംഗമം

തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ശാസ്തമംഗലത്തെ ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലധികം വരുന്ന ഈസ്റ്റ് കോസ്റ്റ് കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഈസ്റ്റ് കോസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിളക്കു കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ചടങ്ങില്‍ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ ബോബന്‍ എബ്രഹാം, ഗാനരചയിതാവ് സന്തോഷ് വര്‍മ്മ, സംഗീത സംവിധായകന്‍ മഹീന്ദ്രന്‍, നടന്‍ ദിനേശ് പണിക്കര്‍, അനൂപ്, ക്യാമറാമാന്‍ അനില്‍ നായര്‍, കവി ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന നിരവധി കലാപരിപാടികളും വേദിയില്‍ അരങ്ങേറി. സംഗീത സംവിധായകന്‍ മഹീന്ദ്രന്റെ നേതൃത്വത്തില്‍ ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ആല്‍ബം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് സ്റ്റാഫുകള്‍ തിരുവാതിരയും സംഘഗാനവും വേദിയില്‍ അവതരിപ്പിച്ചു. മാനേജിങ് ഡയറക്ടര്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചടങ്ങില്‍ വെച്ചു ഓണക്കോടി വിതരണം ചെയ്തു.

യുവഗായകരുടെ മ്യൂസിക് ബാന്റും വേദിയില്‍ അരങ്ങേറി. സംഗീത സംവിധായകന്‍ മഹീന്ദ്രനൊപ്പം കുഞ്ഞു കലാകാരന്മാരും പരിപാടിയില്‍ ഗാനങ്ങളാലപിച്ചു. ഗാനരചയിതാവ് സന്തോഷ് വര്‍മ്മ താന്‍ രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണിക്കി ആലപിച്ച് ചടങ്ങിന് സമാപനം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button