Latest NewsNewsGulf

ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു : നിരവധി മലയാളി യുവതികള്‍ ചതിക്കുഴിയില്‍

ദുബായ് : ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു . നിരവധി മലയാളി യുവതികള്‍ ചതിക്കുഴിയില്‍. ജോലി വാഗ്ദാനം ചെയ്താണ് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തിയിരുന്നത്. സന്ദര്‍ശക വിസയില്‍ എത്തിക്കുന്ന സ്ത്രീകളെ വന്‍തുക കൈപറ്റി മലയാളി ഏജന്റുമാര്‍ അറബികള്‍ക്ക് വീട്ടുജോലിക്കായി കൈമാറുകയാണെന്നാണ് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍.

Read Also : കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു

ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട അഞ്ച് മലയാളി യുവതികള്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അരികില്‍ അഭയം തേടി. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള യുവതികളാണ് ഏജന്റുമാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ ഏജന്റുമാര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് വീട്ടുജോലിക്കാരിയെ നിയമിക്കാനുള്ള ചട്ടങ്ങള്‍ മറികടന്നാണ് ഈ മനുഷ്യകടത്ത്. സന്ദര്‍ശകവിസയുടെ കാലാവധി പിന്നിട്ട യുവതികള്‍ പലരും വന്‍തുക പിഴ നല്‍കേണ്ട അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button