Latest NewsNewsIndia

വിമാനം അടിയന്തിരമായി നിലത്തിറക്കി

വാരണാസി•എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോരഖ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

150 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്‌. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് വിമാനം നിലത്തിറക്കാന്‍ പൈലറ്റ്‌ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയത്. തുടര്‍ന്ന് 11.50 ഓടെ അടിയന്തിര ലാന്‍ഡിംഗ് നടത്തി.

യാത്രക്കാരെ മറ്റുള്ള വിമാനങ്ങളിലും റോഡ്‌ മാര്‍ഗവും അവരുടെ ലക്ഷ്യ സ്ഥനങ്ങളിലേക്ക് അയച്ചതായി വിമാനത്താവള ഡയറക്ടര്‍ ആകാശ്ദീപ് മാത്തൂര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button