Latest NewsNewsTechnology

ഐസ്ആര്‍ഒ ഏറ്റവും വലിയ ചരിത്രദൗത്യത്തിന് ഒരുങ്ങുന്നു : ആ പദ്ധതിയ്ക്ക് 2022 വരെ കാത്തിരിയ്ക്കാനും നിര്‍ദേശം : പുതിയ പ്രഖ്യാപനവുമായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും അതിലൊന്നും പതറാതെ ഐഎസ്ആര്‍ഒ ഏറ്റവും വലിയ പ്രഖ്യാപനത്തിനൊരുങ്ങുന്നു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ‘ഗഗന്‍യാന്‍’ പദ്ധതിയാണ് ഇനി ഐഎസ്ആര്‍ഒയുടെ മുന്നിലുള്ളത്. 2022ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക. ചന്ദ്രയാന്‍ ദൗത്യത്തിനും ഗഗന്‍യാനിനും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്ളതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

Read Also : ചന്ദ്രയാന്‍ 2 ദൗത്യം പ്രചോദനമേകുന്നത്; ഇസ്രോയ്ക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ ബഹിരാകാശ ഏജന്‍സി

ചന്ദ്രയാനില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനും അവരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ‘ഗഗന്‍യാന്‍’ പദ്ധതി. ബഹിരാകാശ ഏജന്‍സി പറഞ്ഞു. ‘ഇത്(ഗഗന്‍യാന്‍ ദൗത്യം) സംബന്ധിച്ച് യാതൊരു കുഴപ്പവും ഉണ്ടാകില്ല. തിരിച്ചടി യാതൊരു വിധത്തിലും ബാധിക്കില്ല. സാറ്റലൈറ്റ് ദൗത്യങ്ങളും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും യാതൊരു കുഴപ്പവും ഇല്ലാതെ തന്നെ മുന്നോട്ട് പോകും.

Read Also : ചന്ദ്രയാന്‍ 2 ദൗത്യം; വിജയം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം, വിക്രം ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥമാറ്റം വിജയകരം

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയകരമെന്ന് വ്യക്തമാക്കി ഐ.എസ്.ആര്‍.ഒ ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button