Latest NewsKeralaNews

സംസ്ഥാനത്ത് നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ വരുന്നു : വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ വരുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡ് പുനര്‍ നിര്‍ണയം ചെയ്യുന്നതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടിവരുമെന്നാണ് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തല്‍. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കി. പുതിയ മുന്‍സിപ്പാലിറ്റികളും കോര്‍പറേഷനും രൂപീകരിക്കേണ്ടെന്നും തീരുമാനമുണ്ട്.

Read More : പ്രതിച്ഛായയില്‍ വന്നത് തന്റെ മാത്രം അഭിപ്രായം: എന്ത് എഴുതണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു ചീഫ് എഡിറ്റര്‍ക്കുണ്ട് : പി.ജെ.ജോസഫ് ഈ നിലപാട് തുടര്‍ന്നാല്‍ ഇനിയും എഴുതും : കടുത്ത നിലപാട് സ്വീകരിച്ച് പ്രതിച്ഛായ ചീഫ് എഡിറ്റര്‍

തദ്ദേശ സ്ഥാപനങ്ങളുടെ പുനസംഘടന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സെക്രട്ടറി തല സമിതി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ വിഭജിക്കേണ്ട പഞ്ചായത്ത് സംബന്ധിച്ച വിശദവിവരം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 2011ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തേണ്ടത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 27,430 ആണ്. എന്നാല്‍ പല പഞ്ചായത്തുകളിലും 50,000 ത്തിലധികം ജനസംഖ്യയുണ്ട്.

ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളെ വിഭജിക്കുകയോ രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്തുകളോ രൂപീകരിക്കണം. ഇതിന് അടിസ്ഥാനമാക്കാന്‍ കഴിയും വിധം തങ്ങളുടെ മേഖലയില്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ വിശദമായ വിവരം ഈ മാസം 20ന് മുന്പായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സര്‍ക്കാര്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ ലിസ്റ്റ് തയാറാക്കി ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ആറ് കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളും 941 ഗ്രാമപഞ്ചായത്തുകളുമാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button