Latest NewsKeralaNews

തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം; തിമിർത്താടി പൊലീസുകാർ

കൊച്ചി: തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം പൊടി പൊടിച്ചിരിക്കുകയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ.

ALSO READ: കേന്ദ്ര സംഘം എത്തും; പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഏഴംഗ ടീം കേരളത്തിലേക്ക്

ഓണാഘോഷത്തിന്റെ ഭാഗമായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് മാവേലി കൈകാണിക്കുന്നത് കണ്ടപ്പോൾ അതുവഴി വന്ന വാഹനയാത്രക്കാർ ആദ്യമൊന്നു പകച്ചു. പിന്നെ നിർത്താതെ വിട്ട് പോയി. ഒരു പക്ഷേ, ഹെൽമറ്റ് ധരിക്കാത്തവരേയും സീറ്റ് ബെൽറ്റിടാത്തവരേയും പിടിക്കാനുള്ള പൊലീസിന്റെ പുതിയ തന്ത്രമാണെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കാം.

ALSO READ: നീതിയുടെ വിജയം; തുഷാറിന് പാസ്പോർട്ട് തിരിച്ചു നൽകി

അതിനുശഷമാണ് മനസിലായത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷമാണെന്ന്. കൂട്ടത്തിൽ തടിയുള്ളവർ ഉള്ളതുകൊണ്ട് മാവേലിയെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. മാത്രമല്ല, വനിതാ പൊലീസുകാർ നല്ല പൂക്കളവും ഒരുക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button