Latest NewsNewsTechnology

ഇനി വ്യാജന്മാര്‍ക്ക് പിടിവീഴും; ആള്‍മാറാട്ട വീഡിയോകള്‍ക്ക് തടയിടാനൊരുങ്ങി ഫെയ്‌സ്ബുക്ക്

പ്രമുഖരുടെ മുഖം കൃത്രിമമായി ചേര്‍ത്ത് ഉണ്ടാക്കുന്ന വ്യാജ വീഡിയോകള്‍ പിടികൂടാനൊരുങ്ങി ഫെയ്‌സ്ബുക്ക്. മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് നടത്താനിരിക്കുന്ന ‘ഡീപ്പ് ഫേക്ക് ഡിറ്റക്ഷന്‍ ചലഞ്ച്’പദ്ധതിക്ക് 10 മില്യണ്‍ ഡോളര്‍ ഏകദേശം 7.65 കോടിരൂപയാണ് കണക്കാക്കിയിരിക്കുന്നത്.

ALSO READ :പാക് ഭീകരാക്രമണത്തിന് സാധ്യത; മസൂദ് അസറിനെ രഹസ്യമായി ജയില്‍ മോചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

ഡിപ്പ് ഫേക്ക് ഡിറ്റക്ഷന്‍ ചലഞ്ചിന്റെ ഭാഗമായി അഭിനേതാക്കളെ ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ തയ്യാറാക്കും. ഡിസംബറിലാണ് ഈ വീഡിയോകള്‍ പുറത്ത് വിടുക. തുടര്‍ന്ന് വ്യാജനെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനായി ഗവേഷകരെ വെല്ലുവിളിക്കുകയും ചെയ്യും. മത്സരത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ പങ്കാളികളാകുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ALSO READ: ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ

2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് മുന്നോടിയായി ഡീപ് ഫേക്കുകള്‍ തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഹോളിവുഡ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെയും ഹാരി രാജകുമാരന്റെ കാമുകി മേഗന്‍ മര്‍ക്കലിന്റെയും അശ്ലീല വീഡിയോകള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞമാസം അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അവരുടെ ചെയര്‍മാന്റെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കുകയും ഹാക്കര്‍ മത്സരത്തില്‍ അവതരിപ്പിച്ച് അവയുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button