Latest NewsNewsInternational

റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

മാഡ്രിഡ്: റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോൺ പിടിച്ചെടുത്ത് യുവാവ്. ന്യൂസിലാന്‍റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ് ആണ് ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ ഫോൺ പിടിച്ചെടുത്തത്. സ്പെയിനിലെ ഒരു അമ്യൂുസ്മെന്‍റ് പാര്‍ക്കില്‍ റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ അപ്രതീക്ഷിതമായാണ് ആരുടെയോ പക്കൽ നിന്നും താഴേക്ക് വീഴുന്ന ഫോൺ യുവാവ് കണ്ടത്. നിമിഷങ്ങള്‍കൊണ്ട് അയാള്‍ അത് കൈക്കലാക്കി. പറക്കുന്ന റോളര്‍ കോസ്റ്ററിലിരുന്ന് സാമുവല്‍ എങ്ങനെ ആ ഫോണ്‍ കണ്ടുവെന്നോ അത് കൈക്കലാക്കിയെന്നോ മനസിലാകാതെ അമ്പരന്നിരിക്കുകയാണ് ആളുകൾ.

Read also: ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ഗൂഗിൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button